മാനവശാക്തീകരണ വിഭാഗം വാര്‍ഷികവും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് സംഗമവും

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സഭ, നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം 6-ാമത് വാര്‍ഷികവും 2019-20 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും സീനിയര്‍ സിറ്റിസണ്‍സ് ഫെലോഷിപ്പ് സംഗമവും 2019 സെപ്റ്റംബര്‍ 1 ഞായര്‍ 1.30 പി.എം-ന് അയിരൂര്‍ മതാപ്പാറ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ വച്ച് നടക്കും. അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതിയായ څനൂറുമേനി – താലന്തുകളുടെ പരിപോഷണത്തിന് ഒരു മാര്‍ഗ്ഗരേഖچ ആസ്പദമാക്കി ജെ.സി.ഐ. ദേശീയ പരിശീലകനും സഭ മാനവശാക്തീകരണ വിഭാഗം റിസോഴ്സ് പേഴ്സണുമായ ശ്രീ. മോന്‍സി വര്‍ഗ്ഗീസ് ക്ലാസ്സ് നയിക്കും.

ബാവാ തിരുമേനിയുടെ ജന്മദിനം ദുബായ് കത്തീഡ്രലിൽ

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനി ,വെള്ളിയാഴ്ച വൈകുന്നേരം ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയും , ജന്മദിനം ഇടവകജനങ്ങൾക്കൊപ്പം ആഘോഷിക്കുകയും ചെയ്തു.

ദുബായ് എയർപോർട്ടിൽ സ്വീകരിച്ചു

ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ 8 നോമ്പിലെ വചന ശുശ്രുഷയ്ക്കും മദ്ധ്യസ്ഥപ്രർത്ഥനയ്ക്കും നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന പ്രശസ്ത വചന ശുശ്രൂഷകരായ വെരി. റവ. യാക്കൂബ് റമ്പാൻ കോർ എപ്പിസ്കോപ്പ, റവ. ഫാ. ബഞ്ചമിൻ തോമസ് , റവ. ഫാ. ജോൺ സമുവേൽ എന്നിവരെ ദുബായ് എയർപോർട്ടിൽ വികാരി റവ. ഫാ. നൈനാൻ ഫിലിപ്പ്, സഹവികാരി റവ. ഫാ. സിബു തോമസ്, ട്രസ്റ്റി ശ്രീ. ബിനുവർ ഗീസ്, ജോ. സെക്ര. ശ്രീ. ജോസ് അലക്സ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർചേർന്ന് സ്വീകരിക്കുന്നു

പുതുപ്പാടി സെൻറ് പോൾസ് കുടുംബത്തിൽ നാല് ഡോക്ടർമാർ

പുതുപ്പാടി സെന്റ് പോൾസ് ബാല ഭവനത്തിലേയും ബാലികാ ഭവനത്തിലേയും അമൽ, നീതു എന്നി കുട്ടികൾ MBBS പഠനം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇത് മലങ്കര സഭയ്ക്ക് അഭിമാന നേട്ടം. ഇതോടെ പുതുപ്പാടി സെൻറ് പോൾസ് കുടുംബത്തിൽ നാല് ഡോക്ടർമാർ… സന്നദ്ധ സേവന മേഖലകളിൽ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അഭിമാനിക്കത്തക്ക രീതിയിൽ, തങ്ങളുടെ കുടുംബത്തിലെ രണ്ടുപേരെ എം ബി ബി എസ് പഠനം പൂർത്തിയാക്കി, മികച്ച ഡോക്ടർമാർ ആയി വളർത്തിയെടുത്ത പുതുപ്പാടി സെൻറ് പോൾസ് ആശ്രമം കുടുംബത്തിന് പ്രാർത്ഥനാഭിനന്ദനങ്ങൾ…

യുവജന പ്രസ്ഥാനം ദുരിതാശ്വാസ കിറ്റ് വിതരണം

നിരണം പള്ളി യുവജനപ്രസ്ഥാനത്തിന്റെയും വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും ദുരിതം അനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണം യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റും നിരണം ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിർവഹിച്ചപ്പോൾ. നിരണം പള്ളി വികാരി വർഗീസ് മാത്യു അച്ഛൻ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര വൈസ് പ്രസിഡന്റ് വർഗീസ് റ്റി വർഗീസ് അച്ഛൻ കേന്ദ്ര ജനറൽ സെക്രട്ടറി അജി അച്ഛൻ കേന്ദ്ര ട്രഷറാർ ജോജി പി തോമസ് എന്നിവർ സമീപം

ഫാ. സിബി തോമസ് മലബാർ ഭദ്രാസന അരമന മാനേജർ

മലബാർ ഭദ്രാസന അരമന മാനേജരായി അഭി: Dr മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയുടെ കൽപ്പന പ്രകാരം 1/9/2019 മുതൽ ഫാ. സിബി തോമസ് (പുതുപ്പാടി ആശ്രമ അംഗം, ഓഞ്ഞിൽ St. Johns Orthodox ഇടവക അംഗം) നിയമിതനായിരിക്കുന്നു.

റെജി സാമിന്‌ ഡിപ്ലോമ ബിരുദം

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ രണ്ടാമത്തെ പഠിത്ത വീടായ നാഗ്പ്പൂർ സെമിനാരിയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന സത്യജ്യോതി എന്ന ദൈവ ശാസ്ത്ര പഠനത്തിൽ ഡിപ്ലോമ ബിരുദം കരസ്ഥമാക്കിയ MOC ദോഹ ഇടവകാംഗവും ഇടവകയുടെ സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ആയ റെജി സാമിന് പരിശുദ്ധ കാതോലിക്കാബാവ സർട്ടിഫിക്കറ്റ് നൽകി.

പുതുക്കാട് പാലക്കയം മേഖല സന്ദർശിച്ചു

കരിമ്പയിലെ മഴകെടുത്തിയും ഉരുൾ പൊട്ടലും മൂലം നാശ നഷ്ടം സംഭവിച്ച പുതുക്കാട് പാലക്കയം മേഖലയിൽ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി സന്ദർശിച്ചു.