“ഇന്ന് നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, ഇന്ന് നമുക്ക് ഒരു പുത്രൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിൽ ഇരിക്കും. അവൻ അത്ഭുതമന്ത്രി, വീരനാംദൈവം, നിത്യപിതാവ്, സമാധാന പ്രഭു എന്ന് പേർവിളിക്കപ്പെടും”.വീണ്ടും ഒരു ക്രിസ്തുമസ് കൂടി വന്നണയുകയായി. ആർഭാട ലഹരിയിൽ ആഘോഷങ്ങളായി മാത്രം മാറിയിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുമസിന്റെ പ്രസക്തി വളരെയാണ്. സഹജീവികളെ സ്നേഹിക്കുവാനും അവർക്കായി ഉരുകി തീരുവനും തന്റെ പ്രവർത്തിയിലൂടെ നമ്മെ പഠിപ്പിച്ച ലോക രക്ഷകന്റെ തിരുപിറവി വെറും ആഘോഷമായി മാറുമ്പോൾ നാം ഒരു പുനർവിചിന്തനം നടത്തേണ്ട സമയമാണ്. യേശു ക്രിസ്തു ജനിക്കേണ്ടത് നമ്മുടെ ഉള്ളിലാണ്. എങ്കിൽ മാത്രമേ ക്രിസ്ത്യാനി എന്ന പേരിനു നമുക്ക് അര്ഹതയുള്ളൂ. അങ്ങനെ ആകുമ്പോൾ ക്രിസ്തുവിനായി ജീവിതം മാറ്റപ്പെടും. ക്രിസ്തുവിന്റെ അനുകാരി എന്ന ലേബലിൽ കവിഞ്ഞു അദ്ദേഹം നയിച്ച ജീവിതത്തിന്റെ ഒരംശമെങ്കിലും സ്വാംശീകരിക്കുവാനും പ്രാവർത്തികമാക്കാനും സാധിക്കുന്നുണ്ടോ? ആത്മപരിശോധന നടത്തേണ്ട സമയമാണിത്. പാപത്തിൽ കഴിഞ്ഞിരുന്ന…