കോതമം​ഗലം പള്ളി തർക്കം: വാർത്തകൾ

കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൊലീസ് ശ്രമിച്ചിട്ടും പുരോഹിതനു പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത പശ്ചാത്തലത്തിലാണു പുതിയ ഹർജി. കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷം തുടരുകയാണ്. കോടതി വിധിയുടെ പിൻബലത്തിൽ പള്ളിയിൽ കുർബാന അർപ്പിക്കാനെത്തിയ, തോമസ് പോൾ റമ്പാനെ യാക്കോബായ വിശ്വാസികൾ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. മടങ്ങിപ്പോകാൻ റമ്പാൻ തയാറാകാതിരിക്കുകയും യാക്കോബായ വിശ്വാസികൾ പള്ളിക്കുമുന്നിലെ പ്രതിഷേധം തുടരുകയും ചെയ്തതോടെയാണ് സംഘർഷ പശ്ചാത്തലം തുടരുന്നത്. ഓർത്ത‍ഡോക്സ് സഭാ വികാരിക്കു സംരക്ഷണം നൽകണമെന്നും പ്രാർഥനയ്ക്ക് സൗകര്യം നൽകാനുള്ള മുൻസിഫ് ക���ടതി ഉത്തരവ് പാലിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം…

ക്ഷമ ബലഹീനതയായി കാണരുത്; സര്‍ക്കാര്‍ വാക്ക് പാലിക്കുന്നില്ല: പ. കാതോലിക്കാ ബാവ

സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു കളിക്കുകയാണ്. ഉദ്യോഗസ്ഥര്‍ ബലിയാടാവുന്നു. കോടതിയുടെ വാക്കിനുപോലും സര്‍ക്കാര്‍ വിലകൽപ്പിക്കുന്നില്ല. ഒരു സര്‍ക്കാരും കോടതിയേക്കാള്‍ വലുതല്ല. വിധി നടപ്പാക്കാത്തതിനു കാരണം മറ്റ് ഉദ്ദേശ്യങ്ങളാവാമെന്നും ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പറഞ്ഞു. യേശുക്രിസ്തുവിന്റെ നയം ചര്‍ച്ചയല്ലെന്നും നിരണത്ത് അദ്ദേഹം പറഞ്ഞു. അതേസമയം, കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് സഭ വൈദികൻ തോമസ് പോൾ റമ്പാനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് കലക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. പ്രാർത്ഥനക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്രസേനയെ നിയോഗിക്കണമെന്ന തോമസ് പോൾ റമ്പാന്റെ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്…