കൂദാശയും ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളും

മണ്ണത്തൂർ സെന്റ് ജോർജ്ജസ് ഓർത്തഡോക്സ് സുറിയാനി വലിയ പള്ളിയുടെ ആത്താനിക്കൽ ടൗൺ സെന്റ്മേരീസ് ചാപ്പലിൽ ഡിസംബർ 25,26 തീയതികളിൽ നടക്കുന്ന കൂദാശയും ദൈവമാതാവിന്റെ പുകഴ്ച പെരുന്നാളും നീരിക്ഷീക്കാൻ ജില്ലാ കോടതി അഭിഭാഷക കമ്മീഷന് നിയോഗിച്ചു.. ഇന്നലെ വന്നാ പോലീസ് പ്രൊട്ടക്ഷന് പിന്നാലെ ആണ് അഭിഭാഷക കമ്മീഷന് നിയോഗിച്ചത്.പെരുന്നാളിന്റെ നടപടി ക്രമങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി യോഗം നാളെ

ലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു അടിയന്തര യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഡിസംബര്‍ 21-ാം തീയതി വെളളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 മണിക്ക് കോട്ടയം പഴയ സെമിനാരിയിലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.