ലോകരക്ഷകന്റെ തിരുപിറവി: മനസിനെയും ശരീരത്തെയും ഒരുക്കാം / സുനിൽകെ.ബേബി മാത്തൂർ

ലോകമെമ്പാടും ലോകരക്ഷകന്റെ തിരുജനന ഓർമ്മയെ പുതുക്കുന്ന ക്രിസ്തുമസിന്റെ മുന്നോടിയായ 25 നോമ്പ് സമാഗതമായിരിക്കുന്നു. ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി ദൈവപുത്രൻ അവതാരമെടുക്കുന്നു. രാജാധിരാജൻ ജനിക്കുന്നത് രാജകൊട്ടാരത്തിലാണെന്നു കരുതിയവർ, ഒരു പാവം കന്യകയിൽ നിന്ന് ജഡമെടുക്കുന്നത് കണ്ട് അത്ഭുത സ്തബ്ധരായി നിൽക്കുന്നു. അനേകായിരങ്ങൾ ആഗ്രഹിച്ച ആ മഹാഭാഗ്യം ലഭിച്ചത് എളിമയുടെയും വിനയത്തിന്റെയും മകുടോദാഹരണമായ കന്യകയ്ക്ക്. അസംഭവ്യമെന്ന് കരുതിയത് ദൈവഹിതമായാൽ സാധ്യമെന്ന് ലോകത്തോട് വിളിച്ചു പറയുന്ന മഹാസംഭവം. നമുക്കും യൽദോ നോമ്പിനായി ഒരുങ്ങാം. അതിനായി നമ്മുടെ ജീവിതത്തെ പാകപെടുത്താം. ആത്മീയ ചൈതന്യം സ്വാംശീകരിക്കാം. ഡിസംബർ 1 മുതൽ തെളിഞ്ഞ ആകാശത്ത് നിറയുന്ന നക്ഷത്രങ്ങൾ ഭൂമിയിലേക്ക് ഇറങ്ങിയത് പോലെ നാടെങ്ങും നക്ഷത്രങ്ങൾ തെളിയും. നക്ഷത്രങ്ങൾ പ്രകാശം പകരുന്ന രാവുകൾ ഇനി ലോകരക്ഷകന്റെ വരവ് ലോകമെങ്ങും ആഘോഷിക്കും. തന്റെ ഏകജാതനായ പുത്രനെ ലോകത്തിന്റെ പാപപരിഹാരത്തിനായി അയച്ച പിതാവാം ദൈവത്തിന്റെ സ്നേഹം നാം…

മാർ അന്തോണിയോസ് മെത്രാപ്പോലീത്തയ്ക്ക് ശ്രീ കൊച്ചു മണ്ടക്കട് ദേവീ ക്ഷേത്രം സ്വീകരണം നൽകി

കൊല്ല: മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാ മാർ അന്തോണിയോസ് തിരുമേനിയെ കൊല്ലം പുലിയില ശ്രീ കൊച്ചു മണ്ടക്കട് ദേവീ ക്ഷേത്രം അംഗങ്ങൾ സീകരികുന്നു. കൊല്ല:-മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭി.സക്കറിയാ മാർ അന്തോണിയോസ് തിരുമേനിയെ കൊല്ലം പുലിയില ശ്രീ കൊച്ചു മണ്ടക്കട് ദേവീ ക്ഷേത്രം അംഗങ്ങൾ സ്വീകരിക്കുന്ന വീഡിയോ ദൃശ്യം. Posted by MOSC media on Friday, November 30, 2018

പള്ളി സ്ഥാപന പെരുന്നാളും വിശുദ്ധ യാക്കോബ് ബുർദ്ദാന യുടെ ഓർമ്മപെരുന്നാളും

ചിറളയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അതിപുരാതന ദേവാലയങ്ങളിൽ ഒന്നായ കുന്നംകുളം ചിറളയം സെൻറ്.ലാസറസ് ഓർത്തഡോക്സ് പള്ളിയുടെ സ്ഥാപന പെരുന്നാളും വിശുദ്ധ യാക്കോബ് ബുർദ്ദാന യുടെ ഓർമ്മപെരുന്നാളും സമുചിതമായി ആഘോഷിക്കുകയുണ്ടായി. നവംബർ 27-ന് വൈകീട്ട് സന്ധ്യാനമസ്കാരവും 28ന് കാലത്ത് ഏഴ് മണിക്ക് വിശുദ്ധ മൂന്നിന്മേൽ കുർബാനയും ഉണ്ടായിരുന്നു. വൈകീട്ട് നാലുമണിക്ക് ചിറളയം ദേശത്തെ അനുഗ്രഹിച്ചുള്ള കൊടിയും സ്ലീബായും തുടർന്ന് നേർച്ചവിളമ്പും ഉണ്ടായിരുന്നു.

സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം 1, 2 എന്നി തിയ്യതികളിൽ

ഫരീദാബാദ്: വിശൂദ്ധ ദൈവമാതാവിന്റ നാമത്തില്‍ സ്ഥാപിതമായ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയുടെ, കഴിഞ്ഞ ഒരു വര്‍ഷമായി തുട൪ന്നു വരുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബർ 1, 2 എന്നി തിയ്യതികളിൽ നടക്കുന്നതിൽ. മലന്കര സഭാ പരമാദ്ധൃക്ഷൻ ബസേലിയോസ് മാ൪ത്തോമ്മ പൗലോസ് ദ്വിതീയൻ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമനസ്സ് ആശംസകൾ നേരുന്നു. Posted by Sunil Karippuzha on Friday, November 30, 2018  

ക്രിസ്റ്റിമോൾ ജി വർഗ്ഗീസ് ഒന്നാം സ്ഥാനം നേടി

ആലപ്പുഴ ജില്ലയിൽ ഹയർ സെക്കന്റ്റി വിഭാഗത്തിൽ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കറ്റാനം വലിയപള്ളി ഇടവകാംഗം കരിമുട്ടത്ത് മായമുറിയിൽ മോനിയുടെ മകൾ ക്രിസ്റ്റിമോൾ ജി വർഗ്ഗീസ്.