കുട്ടമ്പേരൂർ എം.ജി.എം യുവജനപ്രസ്ഥാനം മാവേലിക്കര ഭദ്രാസനത്തിലെ മികച്ച യൂണിറ്റ്

മാവേലിക്കര ഭദ്രാസനത്തിലെ ഏറ്റവും മികച്ച യുവജനപ്രസ്ഥാന യൂണിറ്റ് ആയി കുട്ടമ്പേരൂർ എം.ജി.എം യുവജനപ്രസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടു. 2017-18 വർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ അംഗീകാരത്തിന് യൂണിറ്റ് അർഹത നേടിയത്. കാരുണ്യ,ആതുര പ്രവർത്തനങ്ങൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായി ഈ പുരസ്‌കാരം. മാവേലിക്കര ഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭി.അലക്സിയോസ് മാർ യൗസേബിയോസ് തിരുമേനി ബെസ്റ്റ് യൂണിറ്റ് പുരസ്‌കാരം നൽകി.

യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വാർഷികവും പ്രതിഭാസംഗമവും

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസന വാർഷികവും പ്രതിഭാസംഗമവും 2018 ജൂലൈ 29 ഞായർ 3.30 ന് ഓണക്കൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

പെരുമഴയിൽ ഹൈന്ദവകുടുംബത്തിന് മൃതദേഹം വയ്ക്കാൻ ഇടം നൽകി കടുവാക്കുളം ദൈവാലയം

കോ​ട്ട​യം: ക​ലി​തു​ള്ളി പെ​യ്തി​റ​ങ്ങി​യ പെ​രു​മ​ഴ​യി​ൽ ന​ട്ടം​തി​രി​ഞ്ഞ ഒ​രു ഹൈ​ന്ദ​വ കു​ടും​ബ​ത്തി​നു മേ​ൽ കാ​രു​ണ്യ​മ​ഴ ചൊ​രി​ഞ്ഞ് ഒ​രു ക​ത്തോ​ലി​ക്ക ദേ​വാ​ല​യം. പെ​രു​മ​ഴ​യ്ക്കും പ്ര​ള​യ​ത്തി​നും മീ​തെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ ന​ല്ല കാ​ഴ്ച​യൊ​രു​ക്കി​യ​ത് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ കോ​ട്ട​യം ക​ടു​വാ​ക്കു​ളം ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി​യാ​ണ്. ഹൃ​ദ്രോ​ഗം​മൂ​ലം മ​രി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​ൻ വെ​ള്ള​ക്കെ​ട്ടും മ​റ്റ് അ​സൗ​ക​ര്യ​ങ്ങ​ളും ത​ട​സ​മാ​യ​തോ​ടെ​യാ​ണ് വാ​ട​കവീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബം വി​ഷ​മ​വൃ​ത്ത​ത്തി​ലാ​യ​ത്. പാ​റ​യ്ക്ക​ൽ ക​ട​വി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന തോ​ട്ടു​ങ്ക​ൽ കെ.​ജി.​ രാ​ജു(59)​വി​ന്‍റെ മൃ​ത​ദേ​ഹം വ​യ്ക്കാ​നാ​ണ് ഇ​ടം​കി​ട്ടാ​തി​രു​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും കു​റെ​ക്കാ​ല​മാ​യി മ​റി​യ​പ്പ​ള്ളി, കൊ​ല്ലാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ പ​ലയിട​ത്തും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഒ​രി​ട​ത്തും സൗ​ക​ര്യം ല​ഭി​ച്ചി​ല്ല. ഒ​ടു​വി​ൽ പ​ന​ച്ചി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ആ​നി മാ​മ​ൻ ലി​റ്റി​ൽ ഫ്ള​വ​ർ പ​ള്ളി വി​കാ​രി ഫാ.​ വി​വേ​ക് ക​ള​രി​ത്ത​റ​ എംസിബിഎസിനെ വി​വ​രം അ​റി​യി​ച്ചു. അ​ദ്ദേ​ഹം കൈ​ക്കാ​രന്മാ​രു​മാ​യി ആ​ലോ​ചി​ച്ച ശേ​ഷം ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ പ​ള്ളി…

നീതിന്യായ വ്യവസ്ഥയെ ആദരിക്കുകയാണ് സമാധാന സ്ഥാപനത്തിനുളള മാര്‍ഗ്ഗം

2017 ജൂലൈ 3 ലെ ബഹു. സുപ്രീംകോടതിയുടെ വിധി പിറവം സെന്‍റ് മേരീസ് പളളിയില്‍ നടപ്പിലാക്കുന്നതിന് പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് ഭാഗം വികാരിയും ഭാരവാഹികളും ബഹു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി സംബന്ധിച്ച് ആഭ്യന്തരവകുപ്പ് നല്‍കിയിരുന്ന സത്യവാങ്മൂലം പോലീസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതാണെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. എന്നാല്‍ സഭയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായുളള ശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നവിധത്തിലുളളതാണ്. സമാധാന സ്ഥാപനത്തിനുളള ആദ്യ നടപടി ഈ രാജ്യത്തെ നീതിന്യായവ്യവസ്ഥയെ ആദരിക്കയും ബഹു. സുപ്രീം കോടതിയുടെ വിധിയും 1934 ലെ സഭാഭരണഘടനയും അംഗീകരിക്കുകയും ചെയ്തുകൊണ്ടായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.   1958, 1995 എന്നീ വര്‍ഷങ്ങളിലും മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതിവിധി ഉണ്ടായിട്ടുണ്ട്. അതിന് മുമ്പും പിന്‍പും ഉഭയകക്ഷി ചര്‍ച്ചകളുടെയും മധ്യസ്ഥശ്രമങ്ങളുടെയും പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. അവയില്‍ നിന്നും കഴിഞ്ഞ സര്‍ക്കാരിന്‍റെ…