ബസ്സേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറ്റ്

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ ഒന്നാം കാതോലിക്ക ബസ്സേലിയോസ് പൗലോസ് പ്രഥമൻ ബാവയുടെ 105 മത് ഓർമ്മപ്പെരുന്നാളിന് പരി .പിതാവ് കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ_തിരുവതാംകോട് അരപ്പള്ളി മാനേജർ ഫാ.അലക്സാണ്ടർ. പി. ദാനിയേൽ കൊടിയേറ്റ് നടത്തുന്നു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുനാൾ

മലങ്കര ഓർത്തഡോൿസ് സഭയുടെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുനാൾ സമുചിതമായി ആചരിക്കുന്നു. മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിൽ വികാരി ഫാ.റോയ് എം.ഫിലിപ്പ് കൊടിയേറ്റി. കറ്റാനം വലിയപള്ളിയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന്‌ കൊടിയേറി. ചെങ്ങരൂർ St ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാൾ മെയ് 9,10,11 തീയതികളിൽ. വള്ളികുന്നം പള്ളി പെരുന്നാൾ കൊടിയേറ്റ് കണ്ണനാകുഴി സെന്റ് ജോർജ് പള്ളി പെരുന്നാൾ കൊടിയേറ്റ് വാരിക്കോലി സെൻറ് മേരീസ്‌ ഓർത്തഡോക്സ്‌സുറിയാനി പള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപെരുന്നാളിന് സഹവികാരി റവ.ഫാ.ജോയി തോമസ് കൊടികയറ്റുന്നു.  

കൊല്ലം ഭദ്രാസന ബാലസമാജത്തിന്റെ ‘മെത്രാസന വാർഷിക സമ്മേളനം

കൊല്ലം ഭദ്രാസന ബാലസമാജത്തിന്റെ ‘മെത്രാസന വാർഷിക സമ്മേളനം’ 2018 ഏപ്രിൽ 24 ചൊവ്വാഴ്ച്ച രാവിലെ 7 മുതൽ വൈകിട്ട് 4.30 വരെ പുത്തുർ മാധവശ്ശേരി സെന്റ് തേവോദോറോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നടന്നു. സമ്മേളനത്തിൽ കൊല്ലം ഭദ്രാസന മെത്രാപോലീത്താ അഭി.സഖറിയാ മാർ അന്തോനിയോസ്, ബാലസമാജം പ്രസിഡന്റ് അഭി.ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത , മജീഷ്യൻ ആർ.സി ബോസ്, കുമാരി ശ്രേയ അന്ന ജോസഫ്(പ്രശസ്ത ഗായിക) എന്നിവരും, 500ഓളം ബാലസമാജം പ്രവർത്തകരും പങ്കെടുക്കുകയുണ്ടായി.

യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനം: രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്ക്

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 82-മത് രാജ്യാന്തര സമ്മേളനം തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ (മാർ ദിയസ്കോറോസ് നഗർ) വച്ച് മെയ് 10,11, 12 തീയതികളിൽ നടത്തപ്പെടുന്നു. അനന്തപുരിയുടെമണ്ണിൽ വച്ച് നടക്കുന്നു ഈ മഹനീയ സംഗമത്തിന്റെ രജിസ്ട്രേഷൻ ഘട്ടങ്ങൾ പൂർത്തിയായിവരികയാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ഉള്ള യൂണിറ്റുകൾ അതിനുള്ള ക്രമീകരണങ്ങൾ കൈക്കൊള്ളേണ്ടതാണ്. രജിസ്ട്രേഷനായി ഓൺലൈൻ ആയി ചെയ്യുന്നതിന് സന്ദർശിക്കുക.- www.ocymonline.org

നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ ഡിസ്ട്രിക്ട് സമ്മേളനങ്ങള്‍ ഏപ്രില്‍ 27-ന് ആരംഭിക്കും. വയലത്തല ഡിസ്ട്രിക്ടില്‍ ഏപ്രില്‍ 27-ന് വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയിലും റാന്നി ഡിസ്ട്രിക്ടില്‍ മെയ് 4-ന് കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയിലും നിലയ്ക്കല്‍ ഡിസ്ട്രിക്ടില്‍ മെയ് 11 -ന് പെരുനാട് ബഥനി സെന്‍റ് തോമസ് പളളിയിലും അയിരൂര്‍ ഡിസ്ട്രിക്ടില്‍ മെയ് 18-ന് പാടിമണ്‍ സെന്‍റ് ഗ്രീഗോറിയോസ് പളളിയിലും കനകപ്പലം ഡിസ്ട്രിക്ടില്‍ മെയ് 25-ന് കനകപ്പലം സെന്‍റ് ജോര്‍ജ്ജ് കാതോലിക്കേറ്റ് സെന്‍ററിലും വച്ച് സമ്മേളനങ്ങള്‍ നടത്തപ്പെടുന്നതാണ്. ആങ്ങമൂഴി സെന്‍റ് ജോര്‍ജ്ജ് പളളി വികാരി റവ.ഫാ.ബിജിന്‍ തോമസ് ചെറിയാന്‍ എല്ലാ സമ്മേളനങ്ങളിലും ക്ലാസ്സ് നയിക്കും. സമാജം ഭദ്രാസന വൈസ് പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്ത്, ജനറല്‍ സെക്രട്ടറി ശ്രീമതി ശോശാമ്മ ജോര്‍ജ്ജ,് ജോയിന്‍റ് സെക്രട്ടറി ശ്രീമതി ലീലാമ്മ…

വ്യവഹാര ബാഹുല്യം അനുവദനീയമല്ല : സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് വേണം മലങ്കരയിലെ എല്ലാ പളളികളും ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം അനുവദിക്കില്ലെന്നുമായിരുന്നു ജൂലൈ 3 ലെ വിധി. ഈ പ്രാതിനിധ്യ വ്യവഹാരത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്നും വിധിയില്‍ പറയുന്നു. 1934 ലെ ഭരണഘടനയല്ലാതെ മറ്റൊാന്നും വ്യവഹാരത്തില്‍ വിഷയമായി നിലനില്ക്കുകയില്ലെന്നും കോലഞ്ചേരി പളളി സംബന്ധിച്ച് 2017 ജൂലൈ 3 ലെ വിധിപ്രകാരം ഈ വിവാദവിഷയം അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഈ കേസു സംബന്ധിച്ച അപ്പീലുകള്‍ മേല്‍പറഞ്ഞ ജഡ്ജ്മെന്‍റിലെ തീരുമാനങ്ങള്‍ പ്രകാരം തീരപ്പാക്കിയിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും വിധി ന്യായത്തിലെ തീരുമാനങ്ങള്‍ പ്രകാരം വര്‍ത്തിക്കേണ്ടതാകുന്നു എന്നും…

അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റി ഇന്ന് പരുമലയില്‍

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റി ഏപ്രില്‍ 29-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ അഖില മലങ്കര ബാലസമാജം പ്രസിഡന്‍റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ പരുമല സെമിനാരിയില്‍ വച്ച് നടത്തപ്പെടും. സഭയിലെ എല്ലാ ഭദ്രാസനങ്ങളിലെയും ബാലസമാജം ജനറല്‍ സെക്രട്ടറിമാര്‍ യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്ന് കേന്ദ്ര വൈസ്പ്രസിഡന്‍റ് റവ.ഫാ.ബിജു പി.തോമസ് അറിയിച്ചു.

കാതോലിക്കാ ബാവയ്ക്ക് ഡൽഹി വിമാനത്താവളത്തിൽ സ്വീകരണം

പൗരസ്ത്യ കാതോലിക്കാ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവ ഭാരത സഭയുടെ മോറാന് ഡൽഹി വിമാനത്താവളത്തിൽ നൽകിയ സ്വീകരണം.