കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭ റാന്നി – നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തില്മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ പുഷ്പചക്രം സമര്‍പ്പിച്ചു. അഭി. തിരുമേനിയുടെ ദേഹവിയോഗത്തില്‍ മലങ്കര സഭയുടെ അഗാധമായ ദുഃഖം പരിശുദ്ധബാവ അറിയിച്ചു. പരന്നവായനയും ആഴത്തിലുളള ചിന്തയുംകൊണ്ട് സ്വന്തം രചനകളെയും പ്രഭാഷണങ്ങളെയും സമ്പന്നമാക്കിയ മനുഷ്യസ്നേഹി ആയിരുന്നു കാലം ചെയ്ത മാര്‍ത്തോമ്മാ സഭാ സഫഗ്രന്‍ മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് എന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സഭകള്‍ തമ്മില്‍ സൗഹാര്‍ദ്ദവും സഹകരണവും വളര്‍ത്തുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നെന്നും അനുശോചന സന്ദേശത്തില്‍ പ. കാതോലിക്കാ ബാവാ അനുസ്മരിച്ചു.
Day: April 18, 2018
പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനി
പമ്പ നദിക്കരയിലുള്ള പുത്തൻകാവ് എന്ന ഗ്രാമത്തിൽ 1897 ജൂൺ മാസം പത്താം തീയതി കിഴക്കേതലയ്ക്കൽ കുടുംബത്തിലെ തോമ കത്തനാരുടെയും, കോയിപ്പുറം ചുങ്കത്തിൽ കുടുംബത്തിലെ റാഹേലമ്മയുടെയും രണ്ടാമത്തെ പുത്രനായി ഗീവർഗ്ഗീസ് ജനിച്ചു. പുത്തൻകാവിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും, മാവേലിക്കരയിൽ നിന്ന് മിഡിൽ സ്കൂൾ പഠനവും, ചെങ്ങന്നൂരിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും കരസ്ഥമാക്കി. കൽക്കട്ടയിൽ നിന്ന് സെർറ്റിഫിക്കേഷൻ നേടിയതിന് ശേഷം, സെറാമ്പൂർ കോളേജിൽ നിന്ന് വേദശാസ്ത്രത്തിൽ ബാച്ലർ ബിരുദം കരസ്ഥമാക്കി. ശേഷം 1921 ൽ എം ഡി . ഡെമിനാരി സ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് 1926 ൽ കൽക്കട്ടയിലേയ്ക്ക് തിരികെ വരികയും സാഹിത്യത്തിൽ മാസ്റ്റർ ബിരുദം പൂർത്തീകരിക്കുകയും ചെയ്തു. 1929 ൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഗീവർഗീസിനെ ശെമ്മാശനായും തുടർന്ന് പുരോഹിതനായും വാഴിച്ചു. 1929 നവംബർ മാസം ആറാം തീയതി റമ്പാനായും 1930 നവംബർ മാസം മൂന്നാം…
നിലയ്ക്കല്‍ ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന്
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ഇടവക വികാരിമാര്‍, കൈസ്ഥാനികള്‍, സെക്രട്ടറിമാര്‍ എന്നിവരുടെ ചര്‍ച്ച് അക്കൗണ്ട്സ് സംബന്ധിച്ച ഭദ്രാസനതല ശില്പശാലڈഏപ്രില്‍ 21-ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ നടത്തപ്പെടും. റാന്നി, സെന്റ് തോമസ് അരമനയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന ശില്പശാലയില് ഭദ്രാസന ഓഡിറ്റര്‍ ശ്രീ.പി.കെ.രാജു, റവ.ഫാ.ജോണ്‍ ശമുവേല്‍ എന്നിവര്‍ ക്ലാസ്സ് നയിക്കും.
നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന്
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമം ഏപ്രില്‍ 19-ന് വ്യാഴാഴ്ച വൈകിട്ട് 3 മണി മുതല്‍ കുറ്റിയാനി സെന്റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്നു. നൂറാം ജന്മദിനം ആഘോഷിച്ച മൈലപ്ര മാര്‍ കുറിയാക്കോസ് ദയറ അധിപന് വന്ദ്യ അപ്രേം റമ്പാച്ചനെയും പ.ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പൗരോഹിത്യത്തിന്റെ പ്രഥമ പടിയായ ശെമ്മാശപട്ടം സ്വീകരിച്ച് വജ്രജൂബിലി ആഘോഷിക്കുന്ന ഓലിക്കല്‍ വെരി.റവ.എം..എം.മാത്യൂസ് കോര്‍-എപ്പിസ്കോപ്പായെയും സമ്മേളനത്തില്‍ വച്ച് ആദരിക്കും.
ഗീവർഗീസ് മാർ അത്തനാസിയോസ് കാലം ചെയ്തു
കൊച്ചി: മാർത്തോമ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു. ബുധനാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാർത്തോമ സഭയുടെ റാന്നി നിലയ്ക്കൽ ഭദ്രാസനാധിപനായിരുന്നു. 2015 ഒക്ടോബറിലാണ് സഫ്രഗന്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്. മികച്ച വാഗ്മിയായ മാർ അത്താനാസിയോസ് തിരുവല്ല നെടുമ്പ്രം മുളമൂട്ടില്‍ ചിറയില്‍കണ്ടത്തില്‍ പരേതരായ സി.ഐ.ഇടിക്കുളയുടെയും ആച്ചിയമ്മയുടെയും മകനാണ്. 1969 ജൂണ്‍ 14 ന് വൈദികനായി. മുംബൈ, ഡല്‍ഹി, കോട്ടയം, കൊച്ചി ഭദ്രാസനങ്ങളുടെ അധ്യക്ഷന്‍, മാര്‍ത്തോമ വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് ചെയര്മാന്, നാഷണല്‍ മിഷനറി സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.