വിശുദ്ധ സൈത്ത് കൂദാശ നടന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ വിശുദ്ധ കൂദാശകള്‍ക്കായി ഉപയോഗിക്കുന്ന തൈലമായ വിശുദ്ധ സൈത്ത് ദേവലോകം അരമന ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വാഴ്ത്തി തയ്യാറാക്കി. വി.സൈത്ത് കൂദാശയ്ക്ക് അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, അഭി. സഖറിയാ മാര്‍ അന്തോണിയോസ്, അഭി.ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്. അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, അഭി. ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, അഭി.സഖറിയാ മാര്‍ സേവേറിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മികരായിരുന്നു. രാവിലെ 6ന് പ്രഭാത നമസ്‌കാരത്തോടെ ആരംഭിച്ച ശുശ്രൂഷ വി.കുര്‍ബ്ബാനയോടെ സമാപിച്ചു. വാർത്ത : ഷാജി ജോൺ

സഭയ്ക്ക് പുതിയ ദേവാലയം ഒരുങ്ങുന്നു

ഈറോഡ് : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ മദ്രാസ് ഭദ്രാസനത്തിന്‍റെ കീഴിൽ ഈറോഡിൽ പുതുതായി പണി ആരംഭിക്കുന്ന സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ പള്ളിയുടെ കല്ലിടീൽ കർമ്മം ഭദ്രാസന മെത്രാപ്പൊലീത്താ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി നിർവഹിച്ചു. ഓഗസ്റ്റ് 10-ാം തീയതി ബുധനാഴ്ച നടന്ന ഭക്‌തിനിർഭരമായ ചടങ്ങിൽ ഈറോഡിലെ പരുമലയായി ഈ ദൈവാലയം അറിയപ്പെടട്ടെ എന്നും, പരുമല തിരുമേനിയുടെ നാമധേയത്തിലുള്ള ദൈവാലയം ഈ ദേശത്തിന് അനുഗ്രഹത്തിന് മുഖാന്തരമായി തീരട്ടെ എന്നും അഭിവന്ദ്യ തിരുമേനി ആശംസിച്ചു. മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഐസക്, വൈദിക സംഘം സെക്രട്ടറി ഫാ. ബിജു മത്തായി പുളിക്കൽ, ഫാ. വി. എം. ജെജീസ്, ഫാ. ബിബിൻ ബാബു, ഫാ. എബി എം. തരകൻ, ഫാ. ചാൾസ് ബോസ്, ഇടവക വികാരി ഫാ. അനു കെ. എൽ. ആറ്റുവാരത്ത്, ശ്രീ. പി. പി.…

സഭാ മാനേജിംഗ് കമ്മിറ്റി യോഗം 26 ന്

സഭാ മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗം 26/08/2022 ൽ കോട്ടയം പഴയ സെമിനാരിയിൽ വച്ച് കൂടുന്നതാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞയും അസോസിയേഷൻ സെക്രട്ടറി യുടെ തെരഞ്ഞെടുപ്പും ഉണ്ടായിരിക്കുന്നതാണ്. വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്