പഠനോപകരണങ്ങളുടെ വിതരണം

കോട്ടയം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പഠനോപകരണങ്ങളുടെ വിതരണം യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, മീനടം സെന്റ് മേരീസ്‌ യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക്‌ വേണ്ടി അധ്യാപിക ഏറ്റുവാങ്ങുന്നു.

മലങ്കര അസോസിയേഷന്‍ ഒക്‌ടോബര്‍ 14 ന് പരുമല സെമിനാരിയില്‍

കോട്ടയം: അര്‍ത്ഥവത്തായ ക്രിസ്തീയ ജീവിതത്തിലൂടെ ദൈവാനുരൂപരായി രുപാന്തരപ്പെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേര്‍ന്നത്. *പരിശുദ്ധ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി ഒരാളെ തിരഞ്ഞെടുക്കുന്നതിനായി ‘ മലങ്കര അസോസിയേഷന്‍ ‘ 2021 ഒക്‌ടോബര്‍ 14 പരുമല സെമിനാരിയില്‍ ചേരാന്‍ നിശ്ചയിച്ചതായി അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായ വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റ് സ്‌കോളര്‍ഷിപ്പുകളില്‍ 80 : 20 അനുപാതം അനുവദിച്ചുളള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി മാനേജിംഗ് കമ്മറ്റി യോഗം സ്വാഗതം ചെയ്തു. ഭരണ തുടര്‍ച്ച നേടിയ ഇടത് സര്‍ക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന ബഹു. മുഖ്യമന്ത്രി പിണറായി വിജയനെയും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെയും…

കെ. സി. സി വിദ്യാഭ്യാസ കമ്മീഷൻ സംസ്ഥാന ചെയർമാൻ

കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വിദ്യാഭ്യാസ കമ്മീഷൻ സംസ്ഥാന ചെയർമാനായി ജോജി പി. തോമസ് ജോജി പി. തോമസ് നിലവിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാറായി പ്രവർത്തിക്കുന്നു. വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ, യൂണി-വൈ സംസ്ഥാന ചെയർമാൻ, യൂത്ത് ഫോറം സംസ്ഥാന ചെയർമാൻ, കെ.സി.സി യൂത്ത് കമ്മീഷൻ, കറൻ്റ് അഫേയേഴ്സ് കമ്മീഷനുകളുടെ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിര്യാതയായി

പുനലൂർ :കണ്ടമത്ത് പരേതനായ മാത്യു കുഞ്ഞപ്പന്റെ ഭാര്യ മറിയാമ്മ കുഞ്ഞപ്പൻ (86)നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുളത്തുപ്പുഴ പെരുമന കുടുംബാംഗമാണ്. മക്കൾ :സൂസൻ ചാക്കോ, ബാബു കുഞ്ഞപ്പൻ (ബിസിനസ്‌ ),സിസി ജോൺ, സുമ ജോൺസൺ, സുകു കുഞ്ഞപ്പൻ (ബിസിനസ്‌ ), സുജ ജോർജ്, ലാലു പ്രശോഭ് (ദുബായ് )സിന്ധു റോയ്. മരുമക്കൾ :പരേതനായ ചാക്കോ(എക്സിക്യൂട്ടീവ് എഞ്ചിനീയർ PWD), റീത്ത ബാബു, ജോൺ ഡാനിയേൽ (റിട്ട. Superintendent Engineer), പ്രൊഫ.ജോൺ സഖറിയ( റിട്ട. അധ്യാപകൻ ), മീര സുകു, ജോർജ് സി ജോൺ (ചീഫ് എഞ്ചിനീയർ നെയ്‌വേലി എൻ എൽ സി ), പ്രശോഭ് (ദുബായ് ), റോയ് (ബിസിനസ്‌ )

പ്രധാന വാതിലിന്റെ കട്ടിള വെയ്പ്

പരിയാരം സെന്റ്. പീറ്റേഴ്സ് ഓർത്തഡോൿസ്‌ പളളിയുടെ പ്രധാന വാതിലിന്റെ കട്ടിള വെയ്പ് ഇടവക സഹായ മെത്രാപോലിത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി നിർവഹിച്ചു .ഇടവക വികാരി ബഹു. ഫാ.കെ.എം സക്കറിയ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നിർമ്മാണ കമ്മിറ്റി അംഗങ്ങൾ സന്നിഹിതരായിരുന്നു.

സംയുക്ത ഓര്‍മ്മപെരുന്നാള്‍ പരുമല സെമിനാരിയില്‍ ആചരിച്ചു

പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെയും വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന അഭി. ഔഗേന്‍ മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ പരുമല സെമിനാരിയില്‍ ആചരിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കല്‍ക്കട്ടാ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോസഫ് മാര്‍ ദിവന്നാസ്യോസ് തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. അതിനെ തുടര്‍ന്ന് കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും ആശീര്‍വാദം നടത്തി

നിര്യാതയായി

മാത്തൂർ: തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളി മുൻ ട്രസ്റ്റിയും ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമായ വല്യകാലായിൽ ജോർജ് തോമസിന്റെ ഭാര്യ ആനി ജോർജ്(61) നിര്യാതയായി. ടോണി, ടിന്റു എന്നിവർ മക്കളാണ്. സംസ്കാരം പിന്നീട്.

ഭക്ഷ്യകിറ്റും പച്ചക്കറികളും വിതരണം ചെയ്തു

പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തോഡോക്സ് ഇടവക മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും യുവജന പ്രസ്ഥാനം കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി എന്നിവയുടെ സഹകരണത്തിലും കോവിഡാനന്തര ദുരിതം അനുഭവിക്കന്നവർക്കും നിർദ്ധനരായവർക്കും ഭക്ഷ്യകിറ്റും പച്ചക്കറികളും വിതരണം ചെയ്തു.ഇടവക വികാരി ഫാ. അനിൽ ബേബി അദ്ധ്യക്ഷൻ ആയിരുന്നു.ട്രസ്റ്റി ഡാനിയേൽ സെക്രട്ടറി ജിജോ ജോസ് എന്നിവർ പ്രസംഗിച്ചു.കമ്മിറ്റി അംഗങ്ങളായ റെജി ജോൺ, ജിജി ജേക്കബ്,ജെയിംസ് വർഗീസ്, ബിബിൻ വർഗീസ്,ഫെബിൻ കുഞ്ഞപ്പൻ, ബാബു,സന്തോഷ്‌ സ്കറിയ,സാറാമ്മ തോമസ് എന്നിവർ പങ്കെടുത്തു

പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം

Spiritual Audios-ന്റെ പ്രൊഡക്ക്ഷനില്‍ ഷെര്‍ളി ജോയിസിന്റെ വരികൾക്ക് ഫാ. രാജേഷ് ജോൺ ഏനാത്ത് സംഗീതം നല്‍കി പുതുമുഖഗായിക ഷിബി ഷാജി ആലപിച്ച ഏറ്റവും പുതിയ ക്രിസ്ത്യന്‍ ഗാനോപഹാരം ആരാധ്യന്‍ ഉടൻ വരുന്നു.