വ്യവഹാര ബാഹുല്യം അനുവദനീയമല്ല : സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് വേണം മലങ്കരയിലെ എല്ലാ പളളികളും ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം അനുവദിക്കില്ലെന്നുമായിരുന്നു ജൂലൈ 3 ലെ വിധി. ഈ പ്രാതിനിധ്യ വ്യവഹാരത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്നും വിധിയില്‍ പറയുന്നു. 1934 ലെ ഭരണഘടനയല്ലാതെ മറ്റൊാന്നും വ്യവഹാരത്തില്‍ വിഷയമായി നിലനില്ക്കുകയില്ലെന്നും കോലഞ്ചേരി പളളി സംബന്ധിച്ച് 2017 ജൂലൈ 3 ലെ വിധിപ്രകാരം ഈ വിവാദവിഷയം അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഈ കേസു സംബന്ധിച്ച അപ്പീലുകള്‍ മേല്‍പറഞ്ഞ ജഡ്ജ്മെന്‍റിലെ തീരുമാനങ്ങള്‍ പ്രകാരം തീരപ്പാക്കിയിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും വിധി ന്യായത്തിലെ തീരുമാനങ്ങള്‍ പ്രകാരം വര്‍ത്തിക്കേണ്ടതാകുന്നു എന്നും…

ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സണ്ടേസ്കൂള്‍ ദിനവും ഇന്നും നാളെയും

 മനാമ. ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും സെന്റ് മേരീസ് സണ്ടേസ്കൂളിന്റെ നാല്‍പ്പത്തിരണ്ടാമത് വാര്‍ഷികവും ഇന്നും നാളെയും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ നേത്യത്വത്തില്‍ കത്തീഡ്രലില്‍ വച്ച് നടക്കും. ഇന്ന്‍ (26 വ്യാഴം) വൈകിട്ട് 7.00 മണി മുതല്‍ സന്ധ്യ നമസ്ക്കാരം ദൈവ വചന പ്രഘോഷണം, പ്രദക്ഷിണം എന്നിവയും നാളെ (27 വെള്ളി) രാവിലെ 7.00 മണി മുതല്‍ പ്രഭാത നമസ്ക്കാരവും വിശുദ്ധ കുര്‍ബ്ബാനയും നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കുന്നതാണ്‌.  27 വെള്ളിയാഴ്ച്ച വൈകിട്ട് 3.30 മുതല്‍ സണ്ടേസ്കൂള്‍ വാര്‍ഷികവും അദ്ധ്യപക സേവനത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയവരെ കത്തീഡ്രല്‍ ആദരിക്കുന്ന ചടങ്ങും ണറ്റക്കും.  പാഠ്യമത്സരത്തിലും മറ്റ് മത്സരങ്ങളിലും വിജയികളായവര്‍ക്കുള്ള ട്രോഫികളും ഗ്രൂപ്പ് ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികളും ഈ യോഗത്തില്‍ വച്ച് നല്‍കും. കുട്ടികളുടെ വൈവിദ്ധ്യങ്ങളായ കലാ പരിപാടികളും അരങ്ങേറുമെന്ന്‍ കത്തീഡ്രല്‍…

റിയാദിൽ ഓ.വി.ബി.എസ് 2018 ന് തുടക്കമായി

റിയാദ് : മലങ്കര ഓർത്തഡോക്സ്  സഭയിലെ തൃശൂർ ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന റിയാദിലെ  കൂട്ടായ്മ ആയ Malankara Orthodox Church Congregation ൻറെ നേതൃത്വത്തിൽ, സഹോദര കൂട്ടായ്മകളായ St. Mary’s Orthodox Prayer Fellowship, St. George Orthodox Syrian Parish of Desertland ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന OVBS 2018 @ MOCC റിയാദിൽ തുടക്കമായി. ഈ വർഷത്തെ ചിന്താവിഷയം  “ദൈവം നമ്മെ മനയുന്നു ” എന്നതാണ്. April 20 വെള്ളിയാഴ്ച പ്രഭാത പ്രാർത്ഥനയ്ക്ക് ശേഷം റിയാദ് സൺ‌ഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ ശ്രീ ചാക്കോ ജോർജ്     ഒവിബിസ് 2018 ന്  തുടക്കം കുറിച്ചുകൊണ്ടുള്ള പതാക ഉയർത്തി. തുടർന്ന് OVBS  Superintendent ശ്രീ. മാത്യു വർഗീസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ  സമ്മേളനത്തിൽ റെവ. ഫാദർ. ജോയ്   പുലിക്കോട്ടിൽ അനുഗ്രഹസന്ദേശം നൽകി. സൺഡേ  സ്കൂൾ  ഡിസ്ട്രിക്ട് ഇൻസ്‌പെക്ടർ …

കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) റാസൽ ഖൈമ യുണിറ്റ് ഉദ്‌ഘാടനം

കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരളത്തിലെ എക്യൂമിനിക്കൽ സഭകളുടെ ഐക്യ വേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) റാസൽ ഖൈമ യുണിറ്റ് ഉദ്‌ഘാടനം കെ.സി.സി ഗൾഫ് സോൺ പ്രസിഡന്റ് റവ. ജോ മാത്യു, റാസൽ ഖൈമ യുണിറ്റ് വൈസ് പ്രസിഡന്റ് ഫാ. ജോർജ്ജ് പെരുമ്പട്ടേത്ത്, ഫാ. ജോൺ സാമുവേൽ എന്നിവർ സംയുക്തമായി നിർവ്വഹിച്ചു. റാസൽ ഖൈമ യുണിറ്റ് പ്രസിഡന്റ് ഫാ.ഐപ്പ് പി. അലക്‌സ് , ഫാ. അബിൻ എബ്രഹാം, റവ. ടി. സി. ചെറിയാൻ, ജോബ് ഐ. ചാക്കോ, ഡെജി പൗലോസ്, അലക്സ് തരകൻ, എബി ആനിക്കാട്, ബാബു കുര്യൻ പുളിയേരിൽ, മോനി ചാക്കോ, ജോബി ജോഷ്വ, ബിജു പാപ്പച്ചൻ, രാജേഷ് ഫിലിപ്പ് തോമസ് , മേഴ്‌സി ബേബി, സജി വർഗീസ്, രാജു പി. എ., ബിനു വർഗീസ്, ഗീവർഗീസ് സാം, സുജാ ഷാജി…

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

ഈ വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ വിധി അനുസരിക്കാനും സഭയില്‍ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ച് പിറവം സെന്‍റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ സുദീര്‍ഘകാലമായി നിലനിന്ന തര്‍ക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുന:സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു…

സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ്

ഫുജൈറ: മലങ്കര ഓർത്തഡോക്സ് സഭ സൺ‌ഡേ സ്‌കൂൾ അധ്യാപകരുടെ  യു.എ.ഇ മേഖലാ ഏക ദിന കോൺഫ്രൻസ് ഏപ്രിൽ 20 വെള്ളി ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. ‘ കുട്ടികളുടെ ജീവിത  ദശാ സന്ധിയിൽ അധ്യാപകരുടെ പങ്ക്’ എന്നതാണ് ചിന്താ വിഷയം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. ജോൺ വർഗീസ് വിഷയാവതരണം നടത്തി ക്‌ളാസുകൾക്കു നേതൃത്വം നൽകും. വെള്ളി രാവിലെ ഏഴിന് പ്രഭാത നമസ്കാരത്തെ തുടർന്ന് ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന. തുടർന്ന് ഉദ്‌ഘാടന സമ്മേളനവും , ശില്പ ശാലയും നടക്കും. ഉച്ചക്ക് ശേഷം വാർഷിക അസംബ്‌ളി നടക്കും. യു.എ.ഇ ലെ വിവിധ ദേവാലയങ്ങളിൽ നിന്ന് മുന്നൂറോളം അധ്യാപകർ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സോണൽ പ്രസിഡന്റ് ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി…

മസ്കറ്റ് മഹാ ഇടവകയിൽ കുട്ടികൾക്കും മുതിന്നവർക്കും ആവേശമായി പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ

മസ്കറ്റ്: ഭാരതത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെക്കുറിച്ചും ശാസ്ത്ര ലോകത്തെയും പഠനകാലത്തെ സ്വന്തം അനുഭവങ്ങളും പങ്കുവച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആവേശമായി പ്രമുഖ ശാസ്ത്രജ്ഞനും ഐ എസ് ആർ ഓ മുൻ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് പ്ലാനിംഗ് ഡയറക്ടറുമായ എസ്. നമ്പി നാരായണൻ. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ 36-മത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി. വാർഷികാഘോഷ പരിപാടികളിൽ മുഖാതിഥിയായിരുന്നു റോക്കറ്റ് സയന്റിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്ന നമ്പി നാരായണൻ. നാളെയുടെ വാഗ്ദാനങ്ങളാണ് കുട്ടികൾ. ശാസ്ത്ര സാങ്കേതികം, എൻജിനീറിങ്ങ്, മെഡിക്കൽ, രാഷ്ട്ര മീമാംസ, കലാ-സാംസ്കാരികം തുടങ്ങി ഏത് വിഷയങ്ങളിലാണ് കുട്ടികളുടെ അഭിരുചി എന്ന് മനസ്സിലാക്കി ഭാവി നിർണ്ണയിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയിൽ നാസയുടെ ഫെല്ലോഷിപ്പോടെ പഠനം നടത്തുന്ന കാലത്ത് ക്രിസ്ത്യൻ മിഷനറിമാരുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നതും കേരളത്തിലെ തുമ്പയിൽ ക്രിസ്ത്യൻ സഭയുടെ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന സ്ഥലം…

അപേക്ഷകള്‍ ക്ഷണിക്കുന്നു

ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2018-ല്‍ നടത്തപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായ പാര്‍പ്പിടം, പ്രകാശം, ആശ്രയം എന്നീ പദ്ധതിയിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.