ഓര്‍ത്തഡോക്സ് സഭ 800 പ്രതിഭകളെ ആദരിച്ചു

പത്താംക്ലാസ്സ് മുതല്‍ യൂണിവേഴ്സിറ്റി തലം വരെ വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 800 പേരെ മലങ്കര ഓര്‍ത്തഡോക്സ് സഭ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സംഘടിപ്പിച്ച പ്രതിഭാസംഗമത്തില്‍ ആദരിച്ചു. കോഴിക്കോട് പറമ്പില്‍കടവ് എം.എ.എം യൂ.പി സ്ക്കൂള്‍ 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥികളും മാതൃകാ സഹപാഠികളുമായ അനുഗ്രഹിനും ഫാത്തിമയ്ക്കും 5 ലക്ഷം രൂപ സമ്മാനമായി പരിശുദ്ധ കാതോലിക്കാ ബാവാ നല്‍കി. അച്ഛന്‍ മരിച്ചതിനുശേഷം അമ്മയുടെ മാത്രം തണലില്‍ കഠിനപരിശ്രമംകൊണ്ട് മലയാളം ഉള്‍പ്പെടെ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ തമിഴ് വിദ്യാര്‍ത്ഥിനി മീനാക്ഷിയ്ക്ക് തുടര്‍വിദ്യാഭ്യാസത്തിനായി 1 ലക്ഷം രൂപ സമ്മാനിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ നരക സമാനമായ സാഹചര്യം നിലവിലുളളപ്പോഴും പരസ്പര സ്നേഹത്തിന്‍റെയും സഹകരണത്തിന്‍റെയും അനുകരണീയ സ്വര്‍ഗീയ മാതൃകയാണ് സഹപാഠികളായ അനുഗ്രഹും ഫാത്തിമായും കാണിച്ചിരിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.…

“അമൂല്യം ഈ ജീവിതം” പദ്ധതി വിജയിപ്പിക്കുക: പരിശുദ്ധ കാതോലിക്കാ ബാവാ

സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആധുനിക ജീവിതക്രമത്തിന്‍റെ ഉപോല്‍പ്പന്നമായ മാനസിക രോഗാതുരത ആശങ്കാജനകമായി വര്‍ദ്ധിച്ചുവരുകയാണെന്നും വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ നിരക്ക്, ദാമ്പത്യകലഹം, വിവാഹമോചനം, ഗാര്‍ഹിക പീഡനം, ലൈംഗീക അക്രമം,ലഹരി ഉപയോഗം, സൈബര്‍ അഡിക്ഷന്‍ തുടങ്ങിയവ അതിന്‍റെ പ്രത്യക്ഷ ലക്ഷണങ്ങളാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഈ സാമൂഹ്യതിന്മകള്‍ക്കെതിരെ ഇടവക, ഭദ്രാസന, സഭാ തല ബോധവത്ക്കരണത്തിനായി സഭാ മാനവശാക്തീകരണവിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലും ആദ്ധ്യാത്മീക പ്രസ്ഥാനങ്ങളുടെ സഹകരണത്തിലും നടപ്പിലാക്കുന്ന څഅമൂല്യം ഈ ജീവിതംچ എന്ന പദ്ധതി വിജയപ്പിക്കുവാന്‍ ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തു. സഭാ മാനവശാക്തീകരണ വിഭാഗത്തിന്‍റെ പോഷകപ്രസ്ഥാനങ്ങളായ څവിപാസനچ വൈകാരിക സഹായകേന്ദ്രം, ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം എന്നിവയുടെ നേതൃത്വത്തിലാണ് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

യുവജനപ്രസ്ഥാനത്തിന്റെ 2018-2019 വർഷത്തെ പ്രവർത്തനോൽഘാടനം

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിലെ സെ൯റ് സ്ററീഫ൯സ് യുവജനപ്രസ്ഥാനത്തിന്റെ 2018-2019 വർഷത്തെ പ്രവർത്തനോൽഘാടനം റവ. ഫാ.ചാക്കോച്ച൯, (കാനായ കത്തോലിക്ക മിഷന്‍, നജബ്ഗഡ് )നിർവഹിക്കുന്നു.

പരുമല സെമിനാരി പെന്തിക്കോസ്തി പെരുനാള്‍

പരുമല സെമിനാരി പെന്തിക്കോസ്തി പെരുനാള്‍ ശുശ്രൂഷകള്‍ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിക്കും. രാവിലെ 7ന് പ്രഭാത നമസ്‌കാരത്തെത്തുടര്‍ന്ന് പെന്തിക്കോസ്തി പെരുനാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. Penticosti Perunal – Live from Parumala Church Posted by GregorianTV on Saturday, May 19, 2018

പുന്നത്ര മാര്‍ ദിവന്നാസിയോസിന്റെ പെരുനാള് സമാപിച്ചു

മലങ്കര മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്ഠപിതാവ്‌ പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ (ദിവന്നാസിയോസ് മൂന്നാമന്‍) 193-ാം ഓര്‍മപ്പെരുന്നാള്‍ ആ പുണ്യപിതാവ്‌ കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയപള്ളി മഹാഇടവകയില്‍ 18, 19 തീയതികളില്‍ നടത്തപ്പെട്ടു. കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്തനാസിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.

പരിശുദ്ധ ദിദിമോസ് ബാവായുടെ നാലാമത് ഓര്‍മ്മപ്പെരുന്നാള്‍

പരിശുദ്ധ ദിദിമോസ് ബാവായുടെ നാലാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2018 മെയ് 20 മുതല്‍ 26 വരെ തീയതികളില്‍ കൊണ്ടാടുന്നു. സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 20-ന് വൈകുന്നേരം 6.45ന് നടക്കുന്ന സമ്മേളനം അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 21ന് വൈകുന്നേരം 7ന് അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനി വചനശുശ്രൂഷ നടത്തും. 22ന് 7ന് ഫാ.വര്‍ഗീസ് വര്‍ഗീസ് വചനശുശ്രൂഷ നടത്തും. 23ന് രാവിലെ 10ന് നടക്കുന്ന കുടുംബസംഗമത്തിന് ഡോ.ബിജു ടെറന്‍സ് നേതൃത്വം നല്‍കും. വൈകിട്ട് 7ന് ഫാ.മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ വചനശുശ്രൂഷ നടത്തും. 24ന് വൈകീട്ട് 7ന് ഫാ.ഷിനു കെ.തോമസ് വചനശുശ്രൂഷ നടത്തും. 25ന് വൈകീട്ട് കല്ലുകടവ് കുരിശടിയില്‍നിന്ന് വിശുദ്ധ റാസ, 7.15ന് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം…

പുന്നത്ര ഗീവറുഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മപ്പെരുനാള്‍

മലങ്കര മെത്രാപ്പോലീത്താ  അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയ പളളി മഹാ ഇടവകയില്‍ മെയ് 18,19 തീയതികളില്‍ കൊണ്ടാടുന്നതാണ്. ഇന്ന് രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അനുസ്മരണ പ്രസംഗം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ് ഇവയ്ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കധ്യാനം നടത്തി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ പ്രാര്‍ത്ഥനായോഗത്തിന്റെ നേതൃത്വത്തില്‍ പെന്തിക്കോസ്തി പെരുനാളിനു മുന്നോടിയായുള്ള ഒരുക്കധ്യാനം പരുമലയില്‍ നടത്തി. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സഭാ മാനവശാക്തീകരണ വകുപ്പ് ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് ധ്യാനം നയിച്ചു. ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രാര്‍ത്ഥനായോഗം തെക്കന്‍ മേഖല സെക്രട്ടറി പ്രൊഫ.ഇട്ടി വര്‍ഗീസ് നന്ദി അര്‍പ്പിച്ചു. ഫാ.ഗീവര്‍ഗീസ് ജോണ്‍, ഫാ. പ്രിന്‍സ് ജോണ്‍ എന്നിവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.