വ്യവഹാര ബാഹുല്യം അനുവദനീയമല്ല : സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് വേണം മലങ്കരയിലെ എല്ലാ പളളികളും ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം അനുവദിക്കില്ലെന്നുമായിരുന്നു ജൂലൈ 3 ലെ വിധി. ഈ പ്രാതിനിധ്യ വ്യവഹാരത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്നും വിധിയില്‍ പറയുന്നു. 1934 ലെ ഭരണഘടനയല്ലാതെ മറ്റൊാന്നും വ്യവഹാരത്തില്‍ വിഷയമായി നിലനില്ക്കുകയില്ലെന്നും കോലഞ്ചേരി പളളി സംബന്ധിച്ച് 2017 ജൂലൈ 3 ലെ വിധിപ്രകാരം ഈ വിവാദവിഷയം അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഈ കേസു സംബന്ധിച്ച അപ്പീലുകള്‍ മേല്‍പറഞ്ഞ ജഡ്ജ്മെന്‍റിലെ തീരുമാനങ്ങള്‍ പ്രകാരം തീരപ്പാക്കിയിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും വിധി ന്യായത്തിലെ തീരുമാനങ്ങള്‍ പ്രകാരം വര്‍ത്തിക്കേണ്ടതാകുന്നു എന്നും…

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

ഈ വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ വിധി അനുസരിക്കാനും സഭയില്‍ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ച് പിറവം സെന്‍റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ സുദീര്‍ഘകാലമായി നിലനിന്ന തര്‍ക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുന:സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു…

ഫാമിലികോൺഫറൻസ് : രജിസ്‌ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15

ന്യൂയോർക്ക്:  മലങ്കരഓർത്തഡോക്സ്‌സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ്യൂ ത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി ഏപ്രിൽ  15ഞായറാഴ്ചആണെന്നു കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.

പോലീസ് നടപടികളിൽ ശക്തമായ പ്രതിഷേധം

വെട്ടിത്തറ സെ൯െറ് മേരീസ് ഒാർത്തഡോക്സ് സുറിയാനി പളളി വിഷയത്തിൽ പോലീസി൯െറ നിയമ വിരുദ്ധവും പക്ഷപാതപരവുമായ നടപടിക്കെതിരെ പ.മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിഷേധക്കുറിപ്പ്.

“St Thomas Luminary Award”

St Thomas Indian Orthodox Church, Philadelphia, USA felicitated Rev Fr Dr K M George and presented him with “St Thomas Luminary Award” comprising of cash award and plaque. Vicar Rev Fr M K Kuriakose presided over the function. Rev Fr Sujith Thomas (Diocesan secretary), Rev Fr P K Thomas, Raju Markos and Philip Varghese felicitated.

ശാന്തിയുടെയും സമാധാനത്തിന്റെയും ഈസ്റര്‍: സുനില്‍ കെ.ബേബി

അന്പതു നോമ്പിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഒരു ഈസ്റര്‍ കൂടി വന്ന് അണയുകയായി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു അസുലഭ സന്ദര്ഭം. കഴിഞ്ഞ വര്ഷം  ഇതില്‍ പങ്കാളികളായ എത്രയോ പേര്‍ ഈ ഭൂമുഖത്തുനിന്നും തുടച്ചു നീക്കപ്പെട്ടപ്പോള്‍ നമുക്ക് ഒരു അവസരം കൂടി ലഭിച്ചപ്പോള്‍ നാം ഭാഗ്യമുള്ളവരാണ്. നമ്മുടെ കഴിവല്ല, രക്ഷകന്‍ നമുക്ക് ദാനമായി നല്കിയതാണ്. അതിനെ ഓര്ത്ത്  അവനെ സ്തുതിക്കുകയും നന്ദിയുള്ളവരായിരിക്കുകയും വേണം. നോമ്പിലൂടെയും ഉപവാസ പ്രവൃത്തികളിലൂടെയും ആത്മവിശുദ്ധീകരണം നടത്തി വേണം ഈ സന്തോഷ മുഹൂര്ത്തതത്തില്‍ പങ്കാളികളാകുവാന്‍. ക്രൂശിതനായ ക്രിസ്തു നാഥന്റെ മുറിപ്പാടുകള്ക്കൊപ്പം തങ്ങളുടെ വേദനകളും യാതനകളും പങ്കുവച്ച് ക്രൈസ്തവജനത ഒന്നാകെ പീഡാനുഭവ ശുശ്രൂഷകളില്‍ പങ്കാളികളായി. നോമ്പുകാലത്ത് നാം എടുത്ത തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തില്‍ പാലിക്കുവാന്‍ ബാധ്യസ്ഥരാണ്. പലപ്പോഴും നാം ഈ കാര്യങ്ങള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്. തന്റെ ഏകജാതനായ പുത്രനെ പാപികളായ നമ്മുടെ പാപങ്ങള്ക്കായി ബലിയായി നല്കുവാന്‍ ദൈവം…

ദുഃഖവെള്ളി മനുഷ്യകുലത്തിന്റെ ഉയിർപ്പുഞായർ: സുനിൽ കെ.ബേബി മാത്തൂർ

സ്വർണ്ണത്തേക്കാൾ തിളക്കമുള്ള ദിവസമാണ് ദുഃഖവെള്ളി. കുഞ്ഞാടിന്റെ രക്തത്തിൽ കുതിർന്ന് ഭൂമി അതിന്റെ ആദിനൈർമല്യത്തിലേക്ക് മടങ്ങുന്നു. ആദത്തിൽ വന്നുപോയ അനുസരണക്കേടിന്റെ പിഴകൾ കാൽവറി കുരിശിലെ സമ്പൂർണ്ണ സമർപ്പണത്തിൽ പരിഹരിക്കപ്പെടുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ത്യാഗമാണ് ഇവിടെ കാണുന്നത്. തന്റെ മരണത്തിലൂടെ പുത്രനാം ദൈവം മാനവരാശിക്ക് നൽകിയ പുതുജീവിതത്തിന്റെ ഓർമ്മയാചരണമാണ് ഈ ദിവസം. ഇംഗ്ലീഷിൽ ഈ ദിനം “ഗുഡ് ഫ്രൈഡേ” (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തിൽ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശു മരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളിൽ നിന്ന് രക്ഷിക്കുകയായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം യേശുവിന്റെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ട് തന്നെ ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖവെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും വിശുദ്ധ വേദപുസ്തക പാരായണത്തിലൂടെയും ഈ ദിവസം നാം പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കണം. ഈ ദുഃഖവെള്ളി തന്നെയാണ്…