സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു: പരിശുദ്ധ കാതോലിക്കാ ബാവാ

ഈ വിധി ദൈവനിശ്ചയമായി കരുതി സ്വാഗതം ചെയ്യുന്നു എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. ഈ വിധി അനുസരിക്കാനും സഭയില്‍ സമാധാനം സ്ഥാപിക്കാനും ഏവരും പ്രത്യേകിച്ച് പിറവം സെന്‍റ് മേരീസ് വലിയ പളളി ഇടവകാംഗങ്ങള്‍ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ സുദീര്‍ഘകാലമായി നിലനിന്ന തര്‍ക്കവും വ്യവഹാരവും ഈ വിധിയോടെ നീങ്ങിയെന്ന് വിലയിരുത്തുന്നതായി കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ്. ജൂലൈ 3 ലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും അവ്യക്തത തോന്നിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ വിധിയോടെ അത് മാറികിട്ടിയെന്നും സമാധാനം പുന:സ്ഥാപിക്കാനുളള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധികള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ക്കുളള വ്യക്തമായ മറുപടിയാണ് ഇന്നത്തെ വിധിയെന്ന് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു…

പോലീസ് നടപടികളിൽ ശക്തമായ പ്രതിഷേധം

വെട്ടിത്തറ സെ൯െറ് മേരീസ് ഒാർത്തഡോക്സ് സുറിയാനി പളളി വിഷയത്തിൽ പോലീസി൯െറ നിയമ വിരുദ്ധവും പക്ഷപാതപരവുമായ നടപടിക്കെതിരെ പ.മലങ്കര ഒാർത്തഡോക്സ് സുറിയാനി സഭയുടെ പ്രതിഷേധക്കുറിപ്പ്.

പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. തേലക്കാട്ടിന്റെ അമ്മ

മലയാറ്റൂര്‍: ഓമനിച്ചു വളര്‍ത്തി വലുതാക്കി കര്‍ത്തൃകരങ്ങളില്‍ ഏല്‍പ്പിച്ച തന്റെ മകനെ കുത്തിക്കൊന്ന പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരിന്ന ഫാ. സേവ്യറിനെ കുത്തിക്കൊന്ന ജോണിയുടെ വീട്ടില്‍ നേരിട്ടു എത്തിയ വൈദികന്റെ അമ്മയും സഹോദരങ്ങളും ജോണിയോട് യാതൊരു പരിഭവുമില്ലെന്നും ക്ഷമിക്കുന്നുവെന്നും ജോണിയുടെ ഭാര്യ ആനിയെ അറിയിക്കുകയായിരിന്നു. ജീവന് തുല്യം സ്നേഹിച്ച തന്റെ മകനെ നഷ്ട്ടപ്പെട്ട അമ്മ ത്രേസ്യാമ്മ, ആനിയെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി ഇത് മാറി. ജോണി ചെയ്ത തെറ്റിന് ദൈവത്തോടൊപ്പം തങ്ങളും ക്ഷമിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ വിങ്ങിപൊട്ടാനേ ആനിക്ക് സാധിച്ചുള്ളൂ. തുടര്‍ന്നു ആനി, ഫാ. സേവ്യറിന്റെ അമ്മയുടെ കാല്‍ക്കല്‍ വീഴുകയായിരിന്നു. പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ കരഞ്ഞു. കണ്ടുനിന്നവര്‍, ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ഹൃദയവേദനയോടെ വിതുമ്പി. അതേ, ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ആ അമ്മ ലോകത്തിന്…

പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യം – കുര്യന്‍ പ്രക്കാനം

പ്രവാസിയുടെ രാഷ്ടീയ പ്രവേശന വിളംബരം” കാലഘട്ടത്തിന്റെ ആവിശ്യമാണന്നു  പ്രവാസി മലയാളീ മുന്നണി ചെര്‍മാനും മലങ്കര ഓര്‍ത്തഡോക്‍സ്‌ ചര്ച്ച് ടി വി മാനേജിംഗ് എഡിറ്ററുമായ ശ്രീ കുര്യന്‍ പ്രക്കാനം പറഞ്ഞു . കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും എല്ലാ ജാതി മത വിഭാജങ്ങള്‍ക്കും , സംഘടനകള്‍ക്കും സീറ്റുകള്‍ സംവരണം ചെയ്തു കൊടുത്തിരിക്കുകയാണല്ലോ, നമ്മള്‍ പ്രവാസികള്‍ രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയില്‍ മാത്രമല്ല , രാഷ്ട്രീയ പാര്‍ട്ടികളുടെ സാമ്പത്തിക സംഭരണത്തിലും മുഖ്യ പങ്കാളികള്‍ ആണല്ലോ ? വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി രാപകല്‍ പ്രവര്‍ത്തിച്ചവര്‍ ആണ് നമ്മളില്‍ ഒട്ടുമിക്ക പ്രവാസികളും. എന്നാല്‍ പ്രവാസത്തില്‍ പോകുന്നതോടെ നമ്മെ മുഖ്യരാഷ്ട്രീയ ധാരയില്‍ നിന്ന് അകറ്റി കേവലം “നാട്ടില്‍ വിരുന്നുകാരും” ” വിദേശത്ത് സ്വീകരണക്കാരും” ആക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും മാറ്റിയിരിക്കുന്നു എന്നതാണ് വസ്തുത . നാടിന്‍റെ അഭിമാനമായ പ്രവാസികള്‍ക്കായി (പ്രവാസത്തില്‍ ഇരിക്കുന്നവര്‍ക്ക്) ഒരു പഞ്ചായത്ത് സീറ്റുപോലും ഒരു…