നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ജൂണ്‍ 27-ന്

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക യോഗം ജൂണ്‍ 27-ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ കീക്കൊഴൂര്‍ സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ് പളളിയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടും. സഭാ ഗുരുരത്നം റവ.ഫാ.ഡോ.റ്റി.ജെ.ജോഷ്വാ ക്ലാസ്സ് എടുക്കും.

ശോഭന ജോര്‍ജ് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ

ശോഭന ജോര്‍ജിന് ഖാദി ബര്‍ഡ് ഉപാധ്യക്ഷ സ്ഥാനം നല്‍കാന്‍ കഴിഞ്ഞ ദിവസം സിപിഎം നേതൃത്വം തീരുമാനിച്ചതിനു പിന്നാലെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി. ബാലകൃഷ്ണന്‍ രാജിവച്ചു. ബാലകൃഷ്ണന്‍ രാജിവച്ച ഒഴിവില്‍ ശോഭന ജോര്‍ജിനെ നിയമിക്കാനാണു സിപിഎം തീരുമാനം. കോണ്‍ഗ്രസ് നേതാവായിരുന്ന ശോഭന ജോര്‍ജ് മൂന്നു ടേമുകളിലായി 1991 മുതല്‍ 2006 വരെ ചെങ്ങന്നൂരില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു.

ഒലവക്കോട് സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് പളളിയില്‍ ഇന്ന്

പാലക്കാട് : പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ നാമത്തിലുളള ഒലവക്കോട് സെന്റ് ജോര്‍ജ് ഒാര്‍ത്തഡോക്സ് പളളിയില്‍ ഇന്ന് 22/06/2018 വെളളിയാഴ്ച്ച വൈകുന്നേരം 6.00 മണിക്ക് സന്ധ്യാനമസ്ക്കാരം, 6.30ന് പരിശുദ്ധ ഗീവര്‍ഗീസ് സഹദായോടുളള മദ്ധ്യസ്ഥ പ്രാര്‍ത്ഥന നയിക്കുന്നത് ഫാ. നിബു കെ തോമസ്.

സഖറിയാ മാർ തെയോഫിലോസ് പാലിയേറ്റിവ് കെയർ പുതിയ കാൽവെപ്പിലേക്ക്

ദൈവത്തിന്റെ സ്നേഹിതൻ, പാവങ്ങളുടെ മെത്രാപോലിത്ത ഭാഗ്യ സ്മരണാര്ഹനായ സഖറിയാ മാർ തെയോഫിലോസ് തിരുമേനിയുടെ പാവന സ്മരണയിൽ തടാകം പെക്കാൻ ഹാം വാൽ‌ഷ് ആശുപതിയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച സഖറിയാ മാർ തെയോഫിലോസ് പാലിയേറ്റിവ് കെയർ പുതിയ കാൽവെപ്പിലേക്ക് …. അശരണരും, ആലംബ ഹീനരായും ആയ രോഗികളക്ക്‌ സ്വന്തനം ഏകി കൊണ്ട് ടെലി മെഡിസിൻ യുണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു . തടാകം ആശ്രമ വിസിറ്റിങ് ബിഷപ്പ് അഭി. ഗീവര്ഗിസ്‌ മാർ കൂറിലോസ് മെത്രാപ്പോലീത്ത യുടെ അനുഗ്രഹ ആശീർവാദത്തോടെ ,മാർ തെയോഫിലോസ് പാലിയേറ്റിവ് കെയർ തീം ന്റെ നേതൃത്വത്തിൽ .. ജൂലൈ 21 പദ്ധതി പൊതുസമൂഹ തിനായി സമർപ്പിച്ചു. വീടുകളിൽ അവശതയിൽ കഴിയുന്ന രോഗികളുമായി നേരിട്ട് സംവദിക്കുന്നതിനും അവരുടെ രോഗ വിവരം വീദുരതയിൽ ഇരിക്കുന്ന വിദക്ത ഡോക്ടർ മാർക്ക് നേരിട്ട് മനസിലാക്കി പരിഹാരം നിര്ദേശിക്കുന്നതിനും ഈ പുതിയ സംവിധാനം മൂലം ഇനി…

പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാള്‍

കുറിച്ചി സെ. പീറ്റേഴ്സ് & സെ. പോൾസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മപ്പെരുന്നാളിനു വികാരി ഫാ. വി.എം ഏബ്രഹാം വാഴയ്ക്കൽ കൊടിയേറ്റുന്നു. കെ.ജെ. കുറിയാക്കോസ് കുന്നുംപുറം, കെ.സി. ചാക്കോ കുളക്കാട്ടുശ്ശേരിൽ എന്നിവർ സമീപം. ചരിത്ര പ്രസിദ്ധമായ കുറിച്ചി വലിയ പള്ളി പെരുന്നാളിന് കൊടിയേറി…പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 29ന് പ്രധാന പെരുന്നാളായി ആഘോഷിക്കുന്ന മലങ്കര സഭയിലെ പ്രഥമ ദേവാലയവും, ദേശത്തെ ആദ്യ ക്രൈസ്തവ ദേവാലയവുമാണ് കുറിച്ചി സെ. പീറ്റേഴ്‌സ് & സെ. പോൾസ് ഓർത്തഡോക്സ് വലിയ പള്ളി. നൂറ്റാണ്ടുകൾ പഴക്കമുള്ള പരിശുദ്ധ ശ്ലീഹന്മാരുടെ ചുമർ ചിത്രങ്ങൾ വി. മദ്ബഹായിൽ ചിത്രീകരിച്ചിരിക്കുന്നത് ഇന്നും പഴമയോടെ പരിലസിക്കുന്നു. Posted by Anwin Mani Kurian on Monday, June 18, 2018