ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂരില്‍ ഇടതിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ല: തോമസ് മാര്‍ അത്തനാസിയോസ്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ വാദങ്ങളെ ചെങ്ങന്നൂര്‍ ഭദ്രാസന ബിഷപ്പ് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു. സഭ ഇത്തരത്തില്‍ യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ല. സഭയുടെ സിനഡ് ഈ മാസം 23ന് ചേരാന്‍ ഇരിക്കുകയാണ്. ഓര്‍ത്തഡോക്‌സ് സഭ ഇടതുമുന്നണിയെ പിന്തുണയ്ക്കുമെന്ന മട്ടില്‍ ചില ചാനലുകളില്‍ വാര്‍ത്തകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ സഭ ഇടതുമുന്നണിയെ പിന്തുണയ്ക്കുന്ന യാതൊരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. മുഖ്യമന്ത്രിയെകണ്ടശേഷം ബിഷപ്പുമാര്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അവരുടെ വ്യക്തിപരമായ അഭിപ്രായം. സഭയുടെ തീരുമാനം അല്ല. ഇങ്ങനെയൊരു രാഷ്ട്രീയ തീരുമാനം പറയാന്‍…

വ്യവഹാര ബാഹുല്യം അനുവദനീയമല്ല : സുപ്രീം കോടതി

കോലഞ്ചേരി പളളിക്കേസ് സംബന്ധിച്ച് 2017 ജൂലൈ 3 ലെ സുപ്രീംകോടതി വിധി പിറവം സെന്‍റ് മേരീസ് പളളി ഉള്‍പ്പെടെ എല്ലാ പളളികള്‍ക്കും ബാധകമാണെന്നും വിവിധ കോടതികളില്‍ ഈക്കാര്യത്തില്‍ കൂടുതലായി വ്യവഹാരബാഹുല്യം അനുവദനീയമല്ലെന്നും സുപ്രീംകോടതി (19/04/2018) വിധിച്ചിരിക്കുന്നു. 1934 ലെ സഭാ ഭരണഘടന അനുസരിച്ച് വേണം മലങ്കരയിലെ എല്ലാ പളളികളും ഭരിക്കപ്പെടേണ്ടതെന്നും സമാന്തര ഭരണം അനുവദിക്കില്ലെന്നുമായിരുന്നു ജൂലൈ 3 ലെ വിധി. ഈ പ്രാതിനിധ്യ വ്യവഹാരത്തില്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്നും വിധിയില്‍ പറയുന്നു. 1934 ലെ ഭരണഘടനയല്ലാതെ മറ്റൊാന്നും വ്യവഹാരത്തില്‍ വിഷയമായി നിലനില്ക്കുകയില്ലെന്നും കോലഞ്ചേരി പളളി സംബന്ധിച്ച് 2017 ജൂലൈ 3 ലെ വിധിപ്രകാരം ഈ വിവാദവിഷയം അന്തിമമായി തീരുമാനിച്ചിരിക്കുന്നു. ഈ കേസു സംബന്ധിച്ച അപ്പീലുകള്‍ മേല്‍പറഞ്ഞ ജഡ്ജ്മെന്‍റിലെ തീരുമാനങ്ങള്‍ പ്രകാരം തീരപ്പാക്കിയിരിക്കുന്നു. ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും വിധി ന്യായത്തിലെ തീരുമാനങ്ങള്‍ പ്രകാരം വര്‍ത്തിക്കേണ്ടതാകുന്നു എന്നും…

ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് കാ​ലം ചെ​യ്തു

കൊ​ച്ചി: മാ​ർ​ത്തോ​മ സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് (74) കാ​ലം ചെ​യ്തു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മാ​ർ​ത്തോ​മ സ​ഭ​യു​ടെ റാ​ന്നി നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​നാ​യി​രു​ന്നു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പൊ​ലീ​ത്ത​യാ​യി ഉ​യ​ര്‍​ത്ത​പ്പെ​ട്ട​ത്. മി​ക​ച്ച വാ​ഗ്മി​യാ​യ മാ​ർ അ​ത്താ​നാ​സി​യോ​സ് തി​രു​വ​ല്ല നെ​ടു​മ്പ്രം മു​ള​മൂ​ട്ടി​ല്‍ ചി​റ​യി​ല്‍​ക​ണ്ട​ത്തി​ല്‍ പ​രേ​ത​രാ​യ സി.​ഐ.​ഇ​ടി​ക്കു​ള​യു​ടെ​യും ആ​ച്ചി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. 1969 ജൂ​ണ്‍ 14 ന് ​വൈ​ദി​ക​നാ​യി. മും​ബൈ, ഡ​ല്‍​ഹി, കോ​ട്ട​യം, കൊ​ച്ചി ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ന്‍, മാ​ര്‍​ത്തോ​മ വൈ​ദി​ക സെ​മി​നാ​രി ഗ​വേ​ണിം​ഗ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍, നാ​ഷ​ണ​ല്‍ മി​ഷ​ന​റി സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ബൈബിൾ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന രംഗങ്ങളുമായി പേടകം

വില്ല്യംസ്‌ടൗണ്‍: ബൈബിൾ ചരിത്ര സത്യമാണെന്ന് പ്രഖ്യാപിക്കുന്ന രംഗങ്ങളുമായി കെന്‍റകിയില്‍ നിര്‍മ്മിച്ചു ആഗോള ശ്രദ്ധ നേടിയ നോഹയുടെ പേടകം നാളെ വീണ്ടും പൊതു പ്രദര്‍ശനത്തിനായി തുറന്ന്‍ കൊടുക്കും. പുതിയതായി, പേടകത്തിന്റെ അവസാന ഭാഗത്ത്‌ ബൈബിളുമായി ബന്ധപ്പെട്ട പതിനൊന്ന്‌ വ്യത്യസ്ഥമായ രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്‌. ‘എന്തുകൊണ്ട് ബൈബിള്‍ ചരിത്രസത്യമാകുന്നു’ എന്ന പേരിലാണ്‌ പ്രദര്‍ശനത്തിനായി പേടകം തുറന്ന്‍ കൊടുക്കുന്നത്. പഴയനിയമത്തിലെ നോഹയുടെ പേടക മാതൃകയില്‍ 510 അടി വലുപ്പത്തില്‍ മരത്തില്‍ തീര്‍ത്ത മനോഹര നിര്‍മ്മിതി ഇതിനോടകം തന്നെ രാജ്യത്തിനകത്തും പുറത്തും ശ്രദ്ധ നേടികഴിഞ്ഞു, ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് കൃത്രിമ പേടകം പണിതിരിക്കുന്നത്. 100 മില്യൺ ഡോളർ ചെലവിട്ടാണ് പെട്ടകം നിർമ്മിച്ചത്. പുതിയ മാറ്റങ്ങളുമായി ‘നോഹയുടെ പേടകം’ സന്ദര്‍ശകര്‍ക്കു തുറന്നു കൊടുക്കുമ്പോള്‍ കൗതുകത്തോടൊപ്പം ബൈബിളിലെ വിശ്വാസസത്യങ്ങളെ കൂടുതല്‍ ഉള്‍കൊള്ളുവാന്‍ പ്രദര്‍ശനം കൊണ്ട് സാധിക്കുമെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്. ഉത്തര…

അക്രമികളോടു ക്ഷമിച്ച് ബംഗ്ലാദേശി കന്യാസ്ത്രീകള്‍

ധാക്ക: ബംഗ്ലാദേശിലെ മൗലവിബസാര്‍ ജില്ലയിലെ കുലൗരയില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അക്രമികളോട് ക്ഷമിച്ചുകൊണ്ട് വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകള്‍. ഫെബ്രുവരി 26ന് അഗതിമന്ദിരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ബാങ്കില്‍നിന്നെടുത്ത് ഓട്ടോയില്‍ മടങ്ങുകയായിരുന്ന അഗതിമന്ദിരത്തിലെ സിസ്റ്റര്‍മാരായ മാഡലിന്‍, വനേസ എന്നിവരാണ് മോഷണസംഘത്തിന്റെ അക്രമത്തിന് വിധേയരായത്. 1,00,000 ടാക്ക അഥവാ 1,200 ഡോളര്‍ വരുന്ന തുകയാണു കയ്യിലുണ്ടായിരുന്നത്.

പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. തേലക്കാട്ടിന്റെ അമ്മ

മലയാറ്റൂര്‍: ഓമനിച്ചു വളര്‍ത്തി വലുതാക്കി കര്‍ത്തൃകരങ്ങളില്‍ ഏല്‍പ്പിച്ച തന്റെ മകനെ കുത്തിക്കൊന്ന പ്രതിയോട് ക്ഷമിക്കുന്നതായി അറിയിച്ചുകൊണ്ട് ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ അമ്മ ത്രേസ്യാമ്മ. മലയാറ്റൂര്‍ കുരിശുമുടി റെക്ടറായിരിന്ന ഫാ. സേവ്യറിനെ കുത്തിക്കൊന്ന ജോണിയുടെ വീട്ടില്‍ നേരിട്ടു എത്തിയ വൈദികന്റെ അമ്മയും സഹോദരങ്ങളും ജോണിയോട് യാതൊരു പരിഭവുമില്ലെന്നും ക്ഷമിക്കുന്നുവെന്നും ജോണിയുടെ ഭാര്യ ആനിയെ അറിയിക്കുകയായിരിന്നു. ജീവന് തുല്യം സ്നേഹിച്ച തന്റെ മകനെ നഷ്ട്ടപ്പെട്ട അമ്മ ത്രേസ്യാമ്മ, ആനിയെ വാരിപ്പുണര്‍ന്നപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ഹൃദയം നുറുങ്ങുന്ന കാഴ്ചയായി ഇത് മാറി. ജോണി ചെയ്ത തെറ്റിന് ദൈവത്തോടൊപ്പം തങ്ങളും ക്ഷമിക്കുകയാണെന്ന് അമ്മ പറഞ്ഞപ്പോള്‍ വിങ്ങിപൊട്ടാനേ ആനിക്ക് സാധിച്ചുള്ളൂ. തുടര്‍ന്നു ആനി, ഫാ. സേവ്യറിന്റെ അമ്മയുടെ കാല്‍ക്കല്‍ വീഴുകയായിരിന്നു. പരസ്പരം കെട്ടിപ്പിടിച്ച് അവര്‍ കരഞ്ഞു. കണ്ടുനിന്നവര്‍, ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നതിന് പകരം ഹൃദയവേദനയോടെ വിതുമ്പി. അതേ, ക്രിസ്തു പഠിപ്പിച്ച ക്ഷമിക്കുന്ന സ്നേഹം ആ അമ്മ ലോകത്തിന്…

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 560 കോടിയുടെ ബജറ്റ്

അട്ടപ്പാട്ടി ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനം, ഭവന നിര്‍മ്മാണം, വിവാഹ സഹായം, ഓഖി ദുരന്തം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളുടെ പുനരധിവാസം തുടങ്ങിയ വിവിധ പദ്ധതികള്‍ക്ക് തുക വകയിരുത്തിക്കൊണ്ട് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യമുഖമുള്ള 560 കോടി രൂപയുടെ 2018-2019-ലെ ബജറ്റ് കോട്ടയം പഴയ സെമിനാരിയില്‍ നടന്ന മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭയുടെ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയിലെ നിര്‍ധനരായ വിധവകള്‍ക്ക് ഇദംപ്രഥമമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും. പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ സ്മാരകമായി ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലയില്‍ പരുമലയില്‍ ലോ കോളേജ് ആരംഭിക്കും. കോട്ടയത്ത് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിക്കും. കൂടാതെ പരുമല കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തന വിപുലീകരണം, സഭാകവി സി.പി.ചാണ്ടിയുടെ സ്മാരകമായി പഴയ…

സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ്

ഒന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭ അതിന്റെ ചരിത്രത്തിൽ പല വെല്ലുവിളികളും വിഭജനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ സഭയെ ഏറ്റവും വേദനിപ്പിച്ചത് ഒരേ പാരമ്പര്യവും, പൈതൃകവും, വിശ്വാസവും, ദൈവശാസ്ത്രവും ഉള്ള സഭയിലെ പിളർപ്പാണ്. ഇതു സംബന്ധിച്ചു പിളർന്ന രണ്ടു വിഭാഗവും നീതി നിർവ്വഹണത്തിനായി ഭാരതത്തിന്റെ നീതി വ്യവസ്ഥയെ സമീപിച്ചു. പല വർഷങ്ങളും ഘട്ടങ്ങളും കടന്നു 1995 ജൂലൈ 20 ആം തീയതി ബഹു. സുപ്രീംകോടതിയുടെ 3 അംഗബെഞ്ച്‌ ഈ സഭ ഒന്നാണ് എന്നും അതു 1934-ലെ ഭരണഘടന പ്രകാരം കാര്യനിർവ്വഹണം നടത്തേണ്ട സമൂഹം ആണ് എന്നും അതിൻപ്രകാരം ഭരണഘടന നിർദ്ദേശിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ ചേർന്നു തുടർ കാര്യങ്ങൾ തീരുമാനിക്കണം എന്നും ഉത്തരവായി. ഇതിന്മേൽ ഉയർന്ന വിവിധ ചോദ്യങ്ങളെ പരിഗണിച്ച ബഹു. കോടതിയുടെ നിർദ്ദേശപ്രകാരം ഇരു വിഭാഗവും ചേർന്നു ജസ്റ്റിസ് മളിമഠിന്റെ നിരീക്ഷണത്തിൽ…

അട്ടപ്പാടി സംഭവം മൂല്യങ്ങള്‍ ചോര്‍ന്നതിന്‍റെ തെളിവ് : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്‍റെ മൂല്യങ്ങള്‍ ചോര്‍ന്നതിന്‍റെ തെളിവാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വിഭാഗവും ഐക്കണ്‍ ചാരിറ്റീസും ചേര്‍ന്ന് നല്‍കുന്ന ഐക്കണ്‍ എക്സലന്‍സ് അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.