മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണ സ്ഥിരീകരിച്ചു

മലങ്കര ഓർത്തഡോൿസ്‌ സഭ നോർത്ത് ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാസ് മാർ നിക്കോളോവോസ് മെത്രാപ്പോലീത്തയ്ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. അഭി. തിരുമേനി തന്നെ ഫേസ്ബുക്ക് പേജിലൂടെ രോഗവിവരം പങ്കുവെച്ചു. ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്കായി അഭിവന്ദ്യ നിക്കോളവാസ് തിരുമേനി നാട്ടിൽ എത്താനിരിക്കെ, Covid-19 പാശ്ചാത്തലത്തിൽ, സ്വന്തം ഭദ്രാസനത്തിലെ വിശ്വാസികൾക്ക് ഒപ്പം അമേരിക്കയിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പ്രാർത്ഥനയിൽ അഭിവന്ദ്യ തിരുമേനിയെ ഓർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് തിരുമനസ്സുകൊണ്ട് തൻറെ ആരോഗ്യസ്ഥിതിയെ പറ്റി സംസാരിക്കുന്നു

Posted by Aby Mathew on Saturday, March 28, 2020

Related posts