നാലാം മാർത്തോമായുടെ പെരുന്നാൾ

പരിശുദ്ധ സഭ നാലാം മാർത്തോമായുടെ പെരുന്നാൾ ആഘോഷിക്കുന്നു. പിൻഗാമിയെ വഴിക്കാതെ മൂന്നാം മാർത്തോമാ കാലംചെയ്ത സാഹചര്യത്തിൽ 1688ൽ സുറിയാനി മെത്രാൻ മാർ ഈവാനിയോസ് ഹിദായത്തുള്ളയാണ് മാർത്തോമ്മാ നാലാമനെ വാഴിക്കുന്നത്. 1708ൽ മലങ്കരയിലെത്തിയ ഗബ്രിയേൽ എന്ന നെസ്തോറിയൻ മെത്രാൻ സഭയുടെ വിശ്വാസത്തിൽ സ്വാധീനം ചിലത്തുവാൻ ആരംഭിച്ചപ്പോൾ മാർത്തോമാ നാലാമൻ ഇദ്ദേഹത്തെ ശക്തിയുക്തം എതിർത്തു. ഇരുപതു വർഷത്തെ വാഴ്ച്ചയെ തുടർന്ന് അഞ്ചാം മാർത്തോമ്മായെ വാഴിച്ചശേഷമാണ് 1728 മാർച്ച്‌മാസം ഇരുപത്തിനാലിന് കണ്ടനാട് മർത്തമറിയം പള്ളിയിൽ വെച്ച് കാലം ചെയ്തു. അവിടെത്തന്നെ അടക്കപ്പെട്ടു.

Related posts