പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മ്മ പെരുനാൾ

മലങ്കരയുടെ സൂര്യതേജസ്സ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 14-ാമത് ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്, കൊല്ലം ഭദ്രാസനാധിപന്‍ അഭി.സഖറിയാ മാര്‍ അന്തോണിയോസ്, ബോംബേ ഭദ്രാസനാധിപന്‍ അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്,തുമ്പമണ്‍ ഭദ്രാസനാധിപന്‍ ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ അഭി.യാക്കോബ് മാര്‍ ഏലിയാസ് ചെന്നൈ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ പിതാക്കന്മാര്‍ വി.ബലിയില്‍ കാര്‍മികത്വം വഹിച്ചു.സഭയിലെ വന്ദ്യ വൈദികശ്രേഷ്ഠരും സന്ന്യസ ശ്രേഷ്ഠരും നാനാദേശങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിന് മലങ്കരസഭാമക്കളും പരിശുദ്ധ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളില്‍ പങ്കുകൊണ്ട് അനുഗ്രഹം പ്രാപിച്ചു.

Image may contain: 1 person, standing and indoor

Related posts