യുവജനപ്രസ്ഥാനം യു എ ഇ മേഖല പ്രവർത്തനോദ്ഘാടനം

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖലയുടെ 2020ലെ പ്രവർത്തനോദ്ഘാടനം ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് 24.01.2020 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതു സമ്മേളത്തിൽ വച്ച് നടത്തപ്പെട്ടു, മുൻ സോണൽ പ്രസിഡന്റും ജബൽ അലി ഇടവക വികാരിയുമായിരിക്കുന്ന റവ.ഫാ അനീഷ് ഐസക്ക് മാത്യു അച്ചന്റെ പ്രാർത്ഥനയോടു കൂടിയ സമ്മേളനത്തിന് യൂണിറ്റ് സെക്രട്ടറി ശ്രീ.റ്റീജു സൈമൺ സ്വാഗതം അരുളി, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജനുവരി 26 ന് സൈനീക ഐക്യദാർഡ്യ ദിനമായി അചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാൻമാർക്ക് വേണ്ടി ഐക്യദാർഢ്യം അറിയിച്ച് ജബൽ അലി യുണിറ്റ് ടെസ്റ്റി ശ്രീ.റോബിൻ ബാബു പ്രതിജ്ഞ ചൊല്ലുകയും, എല്ലാവരും ഏറ്റുചൊല്ലുകയും ചെയ്തു,സോണൽ പ്രസിഡൻറ് ബഹു.ഫാ.സിബു തോമസ് അച്ചൻ അദ്ധ്യക്ഷപദം അലങ്കരിച്ചു, എൻ.കെ കുഞ്ഞ് മുഹമ്മദ് (ലോക കേരള സഭാ മെമ്പർ )സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു, തുടർന്ന് സോണൽ സെക്രട്ടറി ശ്രീ. ആന്റോ എബ്രഹാം 2020ലെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
ജബൽ അലി ഇടവക സെക്രട്ടറി ശ്രീ.ബിനു എം വർഗ്ഗീസ്, ദുബായ് ഇടവക ട്രസ്റ്റി ശ്രീ.സുനിൽ സി ബേബി, പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം ശ്രീ. ബിജു തങ്കച്ചൻ, പ്രസ്ഥാനം ഡൽഹി ഭദ്രാസന ഡിസ്റ്റിക്ക് കോർഡിനേറ്റർ ശ്രീ. റിനു തോമസ് എന്നിവർ ആശംസ അറിയിച്ചു, 2019 ലെ റിപ്പോർട്ട് ബുക്ക് മുൻ സോണൽ സെക്രട്ടറി ശ്രീ.ജോസ് മത്തായി സോണൽ സെക്രട്ടറിക്ക് കൈമാറി ശേഷം സോണൽ ജോ. സെക്രട്ടറി അഡ്വ.ശ്രീ.ജിനോ എം കുര്യൻ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു, യു എ ഇ യിലെ വിവിധ ദേവാലയങ്ങളിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്തു,

Image may contain: 8 people, people sitting

Related posts