ഭദ്രാസന രൂപീകരണ വാർഷിക പ്രവേശനവും പൊതു സമ്മേളനവും 19 ന്‌

കൊട്ടാരക്കര -പുനലൂർ ഭദ്രാസന രൂപീകരണത്തിന്റെ 10 -മത് വർഷ പ്രവേശനവും പൊതു സമ്മേളനവും 19 ന്‌ ഞായറാഴ്ച വൈകിട്ട് 5:30 ന്‌ കൊട്ടാരക്കര മലങ്കര ഓർത്തോഡോക്സ് ക്രിസ്ത്യൻ സെന്റർ കൺവെൻഷൻ പന്തലിൽ വെച്ച് ഭദ്രാസന മെത്രാപോലിത്ത ഡോ യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ഓർത്തഡോക്സ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമേനി ഉത്‌ഘാടനം നിർവഹിക്കും
പത്താം വർഷ പ്രവേശനം കാരുണ്യ വർഷമായി ജാതി മത ഭേദമന്യേ നിരാലംബരായ 10 പേർക്ക് 5 ലക്ഷം രൂപ നിർമ്മാണ ചിലവിൽ ഭവന പദ്ധതി, പ്രതിമാസം 1000 രൂപ നിരക്കിൽ വിധവ പെൻഷൻ, ചികിത്സ സഹായം, തയ്യൽ മെഷീൻ വിതരണം മുതലായ പദ്ധതികൾ നടക്കുകയാണ്
വൈകിട്ട് സന്ധ്യ നമസ്കാരം 6 ന്‌ ഗാനശുശ്രൂഷ 6:30 ന്‌ ഭദ്രാസന സെക്രട്ടറി ഫാ സി ഡി രാജൻ നല്ലില സ്വാഗതവും കാരുണ്യ വർഷ വിശദീകരണവും നടത്തും
ഭദ്രാസന മെത്രാപോലിത്ത ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ഓർത്തഡോക്സ്‌ സഭ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ് ഘാടനം നിർവഹിക്കും
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നജ്ഞാന തപസ്വി മുഖ്യ സന്ദേശം നൽകും
കൊല്ലം ഭദ്രാസന മെത്രാപോലിത്ത സഖറിയാസ് മാർ അന്തോണിയോസ് പ്രതിമാസ വിധവ പെൻഷൻ പദ്ധതി ഉത്‌ഘാടനം ചെയ്യും
ഡോ യുയാക്കിം മാർ കുറിലോസ് മെത്രാപോലിത്ത (മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനം )ചികിത്സ സഹായ വിതരണവും സുന്നഹദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപോലിത്ത തയ്യൽ മെഷീൻ വിതരണവും
എം ജി എം ഗ്രൂപ്പ്‌ ചെയർമാൻ ഡോ ഗീവർഗീസ് യോഹന്നാൻ ദശാബ്ദി വർഷ കൂപ്പൺ സ്വീകരണം ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലിത്ത (തിരുവനന്തപുരം ഭദ്രാസനം) കൺവെൻഷൻ ഉത്‌ഘാടനം വൈദിക ട്രസ്റ്റി ഡോ എം ഒ ജോണും അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മനും ആശംസകളും കൊട്ടാരക്കര കൺവെൻഷൻ ജനറൽ കൺവീനർ ഫാ സാജൻ തോമസ് കൃതജ്ഞതയും പറയും .
കതോലിക്ക മംഗള ഗാനത്തോടെ യോഗം അവസാനിക്കുമെന്നു ഭദ്രാസന സെക്രട്ടറി ഫാ സി ഡി രാജൻ നല്ലില കാരുണ്യ വർഷം കൺവീനർ ഷാജി മോൻ ചാക്കോ അറിയിച്ചു

Related posts