പരിശുദ്ധ മാ൪ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ

നൃൂഡൽഹി : ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവും, ശെമ്മാശ്ശന്മാരിൽ പ്രധാനിയും, സഹദേന്മാരിൽ മു൯പനും, പരിശുദ്ധ സഭയുടെ പ്രഥമ രക്തസാഷിയുമായ പരിശുദ്ധ സ്തേഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2020 ജനുവരി 05 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പെരുന്നാൾ ശുശ്രൂഷകൾക്ക് ബാംഗ്ലൂര്‍ ഭദ്രാസനാധിപ൯ അഭി. ഡോ. എബ്രഹാം മാ൪ സെറാഫീം മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കുന്നതാണ്.

പെരുന്നാൾ ശുശ്രൂഷാ ക്രമീകരണം

05-01-2020 ഞായറാഴ്ച 7. 30AM പ്രഭാത നമസ്കാരം, വി. കു൪ബാനയെ തുട൪ന്ന് ഇടവക വികാരി റവ. ഫാ. ഉമ്മന്‍ മാതൃു പെരുന്നാൾ കൊടിയേറ്റി.
06-01-2020 തിങ്കൾ 6. 30 PM സന്ധ്യാ നമസ്കാരം, 07-01-2020 ചൊവ്വാ. 6. 30 PM സന്ധ്യാനമസ്കാരം വി. കു൪ബാന(റവ. ഫാ. സജി എബ്രഹാം , വികാരി സെന്റ് തോമസ് ഒാ൪ത്തഡോക്സ് ച൪ച്ച്, സരിത വിഹാ൪), 08-01-2020 ബുധൻ. 6. 30 PM സന്ധ്യാനമസ്കാരം, മദ്ധ്യസ്ഥ പ്രാ൪ത്ഥന. 09-01-2020 വൃാഴം. 6. 30 PM സന്ധ്യാനമസ്കാരം. 10-01-2020 വെള്ളി. 6. 30 PM സന്ധ്യാനമസ്കാരം, ധ്യാനപ്രസംഗം (റവ. ഫാ. പത്രോസ് ജോയി, സഹവികാരി സെന്റ് മേരീസ് കത്തിഡ്രൽ, ഹോസ് ഖാസ്),
11-01-2020 ശനിയാഴ്ച 5. 30PM സന്ധ്യാ നമസ്കാരം (Venue SG Pocket Main Park), 6. 30 PM ഭക്തിനിർഭരമായ പ്രദക്ഷിണം, 9 PM ധൂപപ്രാ൪ത്ഥന, ശൈള്ഹിക വാഴ്വ്വ്. അഭി. ഡോ. എബ്രഹാം മാ൪ സെറാഫീം മെത്രാപ്പോലീത്താ, തുട൪ന്ന് സ്നേഹവിരുന്ന്,
12-01-2020 ഞായറാഴ്ച 7. 30 AM പ്രഭാത നമസ്കാരം, വിശൂദ്ധ കു൪ബാന അഭി.ഡോ. എബ്രഹാം മാ൪ സെറാഫീം മെത്രാപ്പോലീത്ത, 11 AM ആശീ൪വാദം, കൈമുത്ത്, നേർച്ചവിളമ്പ് കൊടിയിറക്ക്.

Related posts