പരി. കാതോലിക്കാ ബാവയുടെ ആരോഗ്യസ്ഥിതി

പരി. കാതോലിക്കാ ബാവയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭി.ഡോ.മാത്യൂസ് മാർ സേവേറിയോസ്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്ത വിശദീകരിക്കുന്നു.

Posted by മലങ്കര ഓർത്തഡോക്സ് മീഡിയ on Thursday, January 2, 2020

മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ആരോഗ്യകാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട എന്ന് പരിശുദ്ധ ബാവായുടെ അസിസ്റ്റന്റ് ആയി നിയമിതനായ അഭി.മാത്യുസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ പ്രസ്താവനയിൽ അറിയിച്ചു. വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയിൽ മരുന്നുകളും വിശ്രമവും മൂലം ഒരു മാസത്തിനുള്ളിൽ പൂർണ്ണമായ സൗഖ്യം ഉണ്ടാകുമെന്നും യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും അറിയിച്ചിട്ടുണ്ട്. പരുമല ആശുപത്രിയിൽ ഒരു മാസത്തെ പരിപൂർണ്ണ വിശ്രമം പരിശുദ്ധ പിതാവിന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പരിശുദ്ധ ബാവാ തിരുമേനി വളരെ സന്തോഷവാനായും ഉത്സാഹത്തോടെയും സഭയ്ക്ക് വേണ്ടിയും സഭാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിച്ചുകൊണ്ടാണ് ആശുപത്രിയിൽ കഴിയുന്നതെന്നും, ഒരു മാസത്തേക്ക് സന്ദർശകർക്ക് കർശന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുള്ളതായി അഭി. സേവേറിയോസ് മെത്രാപ്പോലീത്താ അറിയിച്ചു. അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ, പരിശുദ്ധ ബാവാ തിരുമേനിയുടെ പൂർണ്ണ സൗഖ്യത്തിനായി സഭാമക്കൾ പ്രാർത്ഥിക്കണമെന്നും, പരിശുദ്ധ സഭയെ കലുഷിതമായ അന്തരീക്ഷത്തിൽ നിന്നും സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് നയിക്കാൻ പരിശുദ്ധ പിതാവിന് ആയുസ്സും ആരോഗ്യവും ലഭിക്കുവാൻ പ്രാർത്ഥന സഹായകമാകുമെന്നും അഭി. സേവേറിയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.

Related posts