കേസുകളുടെ ലിസ്റ്റ് സുപ്രീം കോടതിക്ക് കൈമാറി

ഹൈക്കോടതി റെജിസ്ട്രർ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം മലങ്കര സഭയിൽ വിധി നടപ്പാക്കാത്ത എല്ലാ കേസുകളുടെയും ലിസ്റ്റ് സുപ്രീം കോടതിക്ക് കൈമാറി. കണ്ടനാട് പള്ളികേസ് പരിഗണിച്ച വേളയിലാണ് കീഴ്‌ക്കോടതികലുള്ള കേസുകളുടെ പൂർണ വിവരങ്ങൾ മൂന്ന് മാസത്തിനുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്ഉത്തരവിട്ടത്.

ഡിസംബർ 5 ന് മൂന്ന് മാസം തികഞ്ഞ സാഹചര്യത്തിൽ ഹൈക്കോടതി റെജിസ്ട്രർ ജനറൽ മുദ്ര വെച്ച കവറിൽ കേസുകളുടെ ലിസ്റ്റ് സുപ്രീം കോടതിക്ക് കൈമാറി. വരുന്ന തിങ്കളാഴ്ച ജസ്റ്റിസ് അരുൺ മിശ്ര 27 മത്തെ കേസായി ഇത്പരിഗണിക്കും.

Related posts