പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ 44-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 7,8 തീയതികളില്‍ ദേവലോകം അരമന ചാപ്പലില്‍ ആചരിക്കും. 7-ാം തീയതി ശനിയാഴ്‌ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് വിവിധ ദേവാലയങ്ങളില്‍ നിന്നുളള തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്‍കും. ഫാ.ജോണ്‍ വി. ജോണ്‍ അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും. 8-ാം തീയതി (ഞായര്‍) രാവിലെ 6.30 മണിക്ക് പ്രഭാത നമസ്ക്കാരവും 7.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും, പ്രദക്ഷിണവും, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നേര്‍ച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിക്കുന്നു.

Related posts