മലങ്കര വർഗീസ് അനുസ്മരണം ഇന്ന് കോട്ടയത്ത്

സഭ തർക്കത്തിൽ രക്തസാക്ഷിത്വം വരിച്ച മലങ്കര ഓർത്തോഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും, സഭയുടെ വടക്കൻ മേഖലയിലെ ശക്തമായ സാന്നിദ്ധ്യവുമായിരുന്ന മലങ്കര വർഗീസ് അനുസ്മരണം ഇന്ന് കോട്ടയത്ത് നടക്കും. വൈകീട്ട് 3മണിക്ക് മാർ ഏലിയ കത്തീഡ്രലിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉത്ഘാടനം ചെയ്യും. ഓർത്തോഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫാ. മത്തായി ഇടയാനാൽ മുഖ്യ പ്രഭാഷണം നടത്തും.

അനുസ്മരണ സമ്മേളനത്തിൽ മലങ്കര വർഗീസിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ള ഡോക്യൂമെന്ററിയുടെ ആദ്യ പ്രകാശനവും നടക്കും. പെരുമ്പാവൂർ സ്വദേശിയായിരുന്ന മലങ്കര വർഗീസ് 2002 ഡിസംബർ 5നാണ് സഭ തർക്കങ്ങളുടെ ഭാഗമായി വിഘടിത വിഭാഗത്തിന്റെ കൊലക്കത്തിക്ക് ഇരയായത്. സിബിഐ അന്വേഷണത്തിൽ വിഘടിത വിഭാഗത്തിലെ പുരോഹിതനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കപ്പെട്ടു എങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടായില്ല. ഓർത്തോഡോക്സ് സഭക്കെതിരായ ഭരണകൂടത്തിന്റെ നീതി നിഷേധത്തിന്റെ മറ്റൊരു മുഖമാണിത്. അനുസ്മരണത്തിൽ സഭ വിശ്വാസികളായ ആയിരങ്ങൾ പങ്കു ചേരും.

Related posts