കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നു ഹൈക്കോടതി

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബഹു.കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.

കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും ബഹു.കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി.

Posted by Anup Pullamvilalil on Tuesday, December 3, 2019

കോതമംഗലം പള്ളിയെ സംബന്ധിച്ചു ബഹു ഹൈക്കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ.

(1 ) ആദ്യ Respondent ആയ ബഹു ജില്ലാ കളക്ടർ ക്രമസമാധാനം ഉറപ്പാക്കണം: കോതമംഗലം മാർത്തോമ്മൻ ചെറിയപള്ളി നിലകൊള്ളുന്ന പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും, ആവശ്യം വന്നാൽ, ക്രിമിനൽ നടപടിക്രമത്തിന്റെ പത്താം അധ്യായത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളണമെന്നും ഉത്തരവായി.
(2 ) ആദ്യ Respondent ആയ ബഹു. ജില്ലാ കളക്ടർ കോതമംഗലം പള്ളിയും, പള്ളിയുടെ പരിസരവും, പള്ളിയുടെ ഏല്ലാ ആസ്തികളും പള്ളിയിൽ അനധികൃതമായി കൂടി ഇരിക്കുന്നവരെ പുറത്താക്കിയതിനു ശേഷം ഏറ്റെടുക്കണം എന്നും, പള്ളി ഏറ്റെടുത്തതിനു ശേഷം അതിനു വേണ്ട സുരക്ഷ നൽകണം എന്നും ഉത്തരവായി.

(3 ) ആദ്യ Respondent ആയ ബഹു. ജില്ലാ കല്ലെക്ടറിന് പള്ളിയും പരിസരവും ക്രമാസമാധാന പ്രശ്നങ്ങൾ ഇല്ലാതെ ഏറ്റെടുത്തതിനു ശേഷം, പള്ളിയുടെ നിയമാനുസൃതം 1934 ഭരണഘടന പ്രകാരം ഉള്ള വികാരിയെ പള്ളിയിൽ ശുശ്രൂഷകൾ നടത്തുന്നതിനു അനുവദിക്കണം എന്നും, പള്ളിയും പള്ളിയുടെ സ്ഥാവര-ജംഗമ സ്വത്തുക്കൾ മലങ്കര സഭയ്ക്ക് കൈമാറണം എന്നും ഉത്തരവായി.

(4 ) അതേസമയം, ഇടവകയിൽപ്പെട്ട ഒരു ഇടവകാംഗത്തിന്റെ മരണം സംഭവിച്ചാൽ, മാന്യമായ ശവ സംസ്കാരം 1934 ഭരണഘടന പ്രകാരം നിയമിതനായ വികാരിയുടെ കാർമികത്വത്തിൽ ആണ് നടക്കുന്നത് എന്ന് ഉറപ്പു വരുത്തണം എന്നും, ശുശ്രൂഷകൾ 1934 ഭരണഘടന പ്രകാരം നിയമിതനായ വികാരി നടത്തുന്നതിന് തടസം നില്കരുതെന്നും ഉത്തരവായി.

(5 ) പള്ളിയും പള്ളിയുടെ സ്വത്തുക്കളും മലങ്കര സഭക്ക് കൈമാറിയ ശേഷവും കാര്യങ്ങൾ സുഗമമായി പോകുന്നത് വരെ അവിടെ ആത്മീയ കാര്യങ്ങൾ നിർവഹിക്കുന്നതിന് പോലീസ് സംരക്ഷണം തുടരണം എന്നും കോടതി ഉത്തരവ്.

(6 ) ഏതെങ്കിലും ഒരു വ്യക്തിയോ വ്യക്തികളോ എന്തെങ്കിലും മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് എതിരായി ഒരു ക്രമാസമാധാന പ്രശ്ങ്ങൾ സൃഷ്ടിച്ചാൽ, അല്ലെങ്കിൽ പള്ളിയിൽ ആത്മീയ ശ്രിശ്രുഷകൾക്കു തടസം നിന്നാൽ അദ്ദേഹത്തെ/അവരെ പോലീസ് അറസ്റ്റ് ചെയ്തു നിയമനടപടിക്ക് വിധേയമാക്കുവാൻ കോടതി ഉത്തരവിൽ പറയുന്നു.

(7 ) ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതാക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കുവാനും, ആവശ്യത്തിന് പോലീസ് സംരക്ഷണം പള്ളിയിലും പരിസരത്തും ഒരുക്കണം എന്നും, അത് മലങ്കര സഭയുടെ വികാരിക്ക്‌ തന്നെ കാര്യങ്ങൾ നിയന്ത്രണവിധേയമാകുന്ന നാൾ വരെ തുടരുവാനും ഉത്തരവായി.

Related posts