നിലയ്ക്കൽ ഭദ്രാസന പ്രതിഷേധസംഗമം പാർക്കിംഗ് ക്രമീകരണങ്ങൾ


ഡിസംബർ ഒന്ന്, 3 pm

റാന്നി ചെട്ടിമുക്ക് വഴി വരുന്ന വാഹനങ്ങൾ സെന്റ് മേരീസ് സെൻ‌ട്രൽ സ്കൂളിൽ പാർക്ക് ചെയ്യേണ്ടതാണ്.
എല്ലാ വലിയ വാഹനങ്ങളും സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ തന്നെ പാർക്ക് ചെയ്യേണ്ടതാണ്.

റാന്നി പെരുംമ്പുഴ വഴി വരുന്ന വാഹനങ്ങൾ വൺവേയിലൂടെ വന്ന് സമ്മേളന നഗരിയുടെ മുമ്പായി പെനിയേൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
കാറുകളും ബൈക്കുകളും മാത്രമേ പെനിയേൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യുവാൻ അനുവദിക്കുകയുള്ളൂ.

റാന്നി കോളേജ് റോഡ് വഴിയും ചെത്തോങ്കര വഴിയും വന്നെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിന്റെ പടിഞ്ഞാറുവശത്ത് വീതിയുള്ള ഭാഗത്ത് പൊതുനിരത്തിന് തടസ്സമില്ലാതെ ഒരു വരിയായി പാർക്ക് ചെയ്യേണ്ടതാണ്.

സമ്മേളന നഗരിയുടെ മുമ്പിൽ കൂടി പോകുന്ന വൺവേയിൽ ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടില്ലാത്തതാകുന്നു.
ചാപ്പലിന്റെ വടക്കുവശത്തുള്ള പാർക്കിംഗ് സ്ഥലം അഭി.തിരുമേനിമാരുടേയും സ്റ്റേജ് അതിഥികളുടേയും മാധ്യമങ്ങളുടേയും മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ഉള്ളതാണ്.

പ്രതിഷേധ സംഗമത്തിലേക്ക് വരുന്ന വാഹനങ്ങളിൽ സഭാ പതാക കെട്ടേണ്ടതാണ്. ഇടവക യുവജനപ്രസ്ഥാനം അംഗങ്ങൾ ഈക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.

ഓരോ ഇടവകയിൽ നിന്നും ഒന്നിച്ചു വാഹനങ്ങൾ പുറപ്പെട്ട് അണിനിരന്ന് റാന്നിയിലേക്ക് ഉച്ചയ്ക്ക് 2.30 മുതൽ എത്തുന്ന തരത്തിൽ വരേണ്ടതാണ്.

എന്ന്,
നിലയ്ക്കൽ ഭദ്രാസന പ്രതിഷേധ സംഗമം കമ്മറ്റി.

Related posts