ഫാ. മത്തായി നൂറനാൽ അവാർഡ് ഫാ. ജോബി ജോർജിന്

സുൽത്താൻ ബത്തേരി: ആധുനിക വയനാടിന്റ കർമ്മയോഗി ആയിരുന്ന ഫാ. മത്തായി നൂറനാലിന്റെ സ്മരണാർത്ഥം സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഏർപ്പെടുത്തിയ അഞ്ചാമത് ഫാ. മത്തായി നൂറനാൽ അവാർഡ്‌ വെല്ലൂർ സ്നേഹ ഭവൻ ഡയറക്ടറും തിരുപ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ജോബി ജോർജിന് നൽകും. രോഗികൾക്കും അശരണർക്കും വേണ്ടി വെല്ലൂർ സി.എം.സി ആശുപത്രിയിൽ ചെയ്യുന്ന സേവനങ്ങളെ മുൻനിർത്തിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് അവാർഡ്‌ കമ്മിറ്റി ചെയർമാൻ ഫാ. അനീഷ് ജോർജ് മാമ്പിള്ളി അറിയിച്ചു. 25000 രൂപയും ഫലകവുമടങ്ങിയ അവാർഡ്‌ ഡിസംബർ 1-ന് വൈ.എം.സി.എ നാഷണൽ ചെയർമാൻ ജസ്റ്റിസ്‌ ബഞ്ചമിൻ കോശി സമ്മാനിക്കും

Related posts