ഇടവങ്കാട് ഡിസ്ട്രിക്റ്റ് പ്രാർത്ഥന യോഗത്തിന്റെ അർദ്ധദിന സമ്മേളനം

ഇടവങ്കാട് ഡിസ്ട്രിക്റ്റ് പ്രാർത്ഥന യോഗത്തിന്റെ അർദ്ധദിന സമ്മേളനം 2019 നവംബർ 24 ഞായറാഴ്ച്ച ഇടവങ്കാട്സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്ന സമ്മേളനം ഭദ്രാസന സഹായ മെത്രപ്പോലിത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രപ്പോലിത്താ ഉത്ഘാടനം ചെയ്തു. ഭദ്രാസന പ്രാർത്ഥനായോഗ വൈസ്പ്രസിഡണ്ട് റവ.ഫാ. തോമസ് പി. നൈനാൻ അദ്ധ്യക്ഷനായിരുന്നു. ബഥേൽ പത്രിക ചീഫ് എഡിറ്റർ റവ.ഫാ ഐപ്പ് പി. സാം ക്ലാസ്സ് നയിച്ചു. പ്രാർത്ഥനായോഗ ഭദ്രാസന സെക്രട്ടറി അഡ്വ. കെ.ജി. ജോസഫ്, റവ.ഫാ.ഡോ. നൈനാൻ വി ജോർജ്, ശ്രീ. പ്രാർത്ഥനായോഗ ഭദ്രാസന ജോയിന്റ് സെക്രട്ടറി ശ്രീ. കെ ബി തോമസ്, പ്രാർത്ഥനായോഗം യൂണിറ്റ് സെക്രട്ടറി ശ്രീ.വിൽസൺ റ്റി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. വികാരി റവ.ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് സ്വാഗതവും പ്രാർത്ഥനായോഗ ഡിസ്ട്രിക്റ്റ് സെക്രട്ടറി ശ്രി.പി.എം തോമസ് കൃതജ്ഞതയും അറിയിച്ചു.

Related posts