മലങ്കര സഭയുടേത് നട്ടെല്ല് നിവർത്തി നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാരമ്പര്യം

” മലങ്കര സഭയുടേത് നട്ടെല്ല് നിവർത്തി നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ പാരമ്പര്യം” – എന്ന് ഡോ മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.ലോകത്തിലെ തന്നെ അതി പുരാതനമായ ഒരു സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. സഭയുടെ ആരംഭം മുതൽ ഇന്ന് വരെ സ്വാതന്ത്ര്യവും സ്വത്വബോധവും ഇല്ലയിമ ചെയ്യുന്ന ഒന്നിനും സഭ കൂട്ട് നിന്നിട്ടില്ല. മേലിലും അത് മലങ്കര സഭയിൽ ഉണ്ടാവുകയും ഇല്ല. പാലക്കാട് ഒലവക്കോട് സെൻറ് ജോർജ് ഓർത്തോക്സ് ഇടവകയുടെ പരുമല തിരുമേനിയുടെ പെരുന്നാൾ കുർബാനയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ ആണ് അഭി പിതാവ് ഇങ്ങനെ പറഞ്ഞത്.
ഇൗ വി. സഭയെ മെയിച്ച് ഭരിച്ച പിതാക്കന്മാർ, അത് ആരംഭം മുതൽ തന്നെ ഇങ്ങോട്ട് മാർത്തോമ മാരൂടെ കാലഘട്ടത്തിലും ഭാഗ്യവാന്മാർ ആയ പുലിക്കോട്ടിൽ പിതാക്കന്മാരുടെയും , പരി. വട്ടശ്ശേരിൽ തിരുമേനിയുടെ കാലത്തും പിന്നീട് വി. മാർത്തോമ ശ്ലീഹായുടെ സിംഹാസനം അലങ്കരിച്ച പരി.ബാവാ മാരുടേ കാലത്തും . ഇന്നും, ഏതെങ്കിലും ഒരു സഭക്ക് കീഴിൽ മലങ്കര സഭയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൊണ്ട് കഴിയുവാൻ ഇടയാക്കിയിട്ടില്ല… നട്ടെല്ല് നിവർത്തി നിന്ന്, സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തും വി.മലങ്കര സഭയെ കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിച്ച പരി.പിതാക്കന്മാരുടെ പാരമ്പര്യം ആണ് നമ്മുടേത്…. സ്വർഗ്ഗത്തിലെ ദൈവവും, ദൈവ കൃപ മൂലം ലഭിച്ച നീതി ന്യായ കോടതികളുടെ വിധികളും മാത്രമാണ് സഭക്ക് ഉള്ളത്.ചുറ്റും നോക്കുമ്പോൾ സഹായിക്കുവാൻ ആരും ഇല്ലെങ്കിലും കണ്ണുകൾ മുകളിലേക്ക് ഉയർത്തി പ്രാർത്ഥിച്ച് വിജയിച്ച പിതാക്കന്മാർ ഉള്ള ഇൗ സഭക്ക് ഭാരപ്പെടുവാൻ ഒന്നും ഇല്ല … ശവ സംസ്കരത്തിന് അനുവദിക്കാതെ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുവാൻ ചിലർ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്… നിയമം അനുസരിക്കാൻ തയ്യാറായാൽ മാത്രമേ സഭയിലും സമൂഹത്തിലും സമാധാനം ഉണ്ടാവുകയുള്ളൂ.
നമുക്ക് ആരോടും പരിഭവം ഇല്ല. പ്രാർത്ഥനയാണ് സഭയുടെ ആയുധം. അതോട് ഒപ്പം തന്നെ നീതിക്കും ന്യയത്തിനും വേണ്ടി നട്ടെല്ല് നിവർത്തി പൊരാടുവാനും സഭക്ക് കഴിയണം. അതിനായി പരിശ്രമിക്കുന്നവരെ ഓർത്ത് പ്രാർത്ഥിക്കുവാനും സഹായിക്കുവാനും നമുക്ക് കടമയുണ്ട്. പിതാവ് കൂട്ടി ചേർത്തു് .

Related posts