വിപാസനയ്ക്കു മെഴുവേലിയിൽ പുതിയ യൂണിറ്റ്

മലങ്കര ഓർത്തഡോൿസ് സഭയുടെ മാനവ ശാക്‌തീകരണ ശുശ്രുഷയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിച്ചു വരുന്ന വിപാസ്സന വൈകാരിക സഹായ കേന്ദ്രത്തിന്റെ ഒരു യൂണിറ്റ് മെഴുവേലി ഹെബ്രോൻ ഹിൽസിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്തു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭി. കുര്യാക്കോസ് മാർ ക്ളീമീസ് തിരുമേനി ഉദ്‌ഘാടനം നിർവഹിച്ചു. ഡോ . അടൂർ സോമരാജൻ (ഗാന്ധി ഭവൻ , പത്തനാപുരം ) മുഖ്യ പ്രഭാഷണം നടത്തി. വിപാസനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഫാ. പി. എ. ഫിലിപ്പ് ( ഡെപ്യൂട്ടി സെക്രട്ടറി ) വിശദീകരിച്ചു. ഡോ . എലിസബത്ത് സുതേർലാൻഡ് ( കാലിഫോർണിയ ) ആത്മഹത്യാ പ്രതിരോധത്തെപ്പറ്റി ക്‌ളാസ് നയിച്ചു. ഫാ . മാമ്മൻ തോമസ് അധ്യക്ഷനായിരുന്ന യോഗത്തിൽ ശ്രി. എൻ. ഗോപാല കൃഷ്ണ കുറുപ്പ് (മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് ) ആർട്ടിസ്റ്റ് ടി. പി. മാധവൻ , ഡോ.ബാബു സ്കറിയ
. ഡോ ജോസഫ് വര്ഗീസ് ( ഡയറക്ടർ വിപാസന ) ശ്രീ . എം. കെ. സത്യവൃതൻ എന്നിവർ ആശംസകൾ അറിയിച്ചു . ഹെബ്രോൻ ഹിൽസ് മുഖ്യ കാര്യദർശി ഫാ. മത്തായി ആലക്കോട്ട് കൃതജ്ഞതയും പറഞ്ഞു.

Related posts