പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

ദേവലോകം അരമനയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും നടത്തി. അഭി. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, അഭി. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത, അഭി. ഡോ. യൂഹാനോന്‍ മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ. ഡോ. ടി.ജെ. ജോഷ്വ, ഫാ. സി.ഓ ജോര്‍ജ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി. കോട്ടയം സെന്‍ട്രല്‍ ഭദ്രാസന എം.ജി.ഓ.സി.എസ്.എമിന്‍റെ ആഭിമുഖ്യത്തില്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലിന്‍റെയും സഹകരണത്തോടെ നവംബര്‍ 3 ന് നടന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ സ്മാരക അഖില മലങ്കര ക്വിസ് മത്സരത്തിന്‍റെ സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. മത്സരത്തില്‍ പുത്തന്‍കാവ് സെന്‍റ് മേരീസ് കത്തീഡ്രലിലെ അംഗങ്ങളായ അജിത്ത് കെ.ചെറിയാന്‍, അന്‍സില്‍ ജി. ഏബ്രഹാം എന്നിവര്‍ ഒന്നാം സ്ഥാനവും, പുത്തൂര്‍ സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകാംഗങ്ങളായ ബിനു പാപ്പച്ചന്‍, ജിനു കെ. കോശി എന്നിവര്‍ രണ്ടാം സ്ഥാനവും, പാമ്പാടി സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ അംഗങ്ങളായ ഡിന്‍സി എലിസബാ തോമസ്, സുധി മേരി തോമസ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Image may contain: 3 people

Related posts