സൺഡേസ്‌കൂൾ സെൻട്രൽ സോൺ കലോത്സവം 9ന്

മലങ്കര ഓർത്തഡോക്‌സ് സഭയുടെ ആദ്ധ്യാത്മിക സംഘടനയായി ഓർത്തഡോക്‌സ് സിറിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ ഓഫ് ദി ഈസ്റ്റിന്റെ സെൻട്രൽ സോൺ കലോത്സവം 9ന് രാവിലെ 9 മുതൽ നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിലെ 3 സ്റ്റേജുകളിലായി നടക്കും. നിരണം, കോട്ടയം, കോട്ടയം സെൻട്രൽ, ഇടുക്കി എന്നീ ഭദ്രാസനങ്ങളാണ് സെൻട്രൽ സോണിൽ ഉൾപ്പെടുന്നത്. രണ്ടാമത് തവണയാണ് ഇടുക്കി ഭദ്രാസനത്തിൽ സോണൽ മത്സരം നടക്കുന്നത്.

യൂണിറ്റ് തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജില്ലാതലത്തിലും അവിടെ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയവർ ഭദ്രാസനത്തിലും അവിടെ നിന്ന് ഒന്നും രണ്ടും സ്ഥാനം നേടി യവർ സോണൽ തലത്തിൽ മത്സരിക്കാൻ അർഹത നേടുന്നു. സോണൽ മത്സരം കലാപ്രതിഭ കളുടെ ഏറ്റവും തിളക്കമുള്ള വേദിയാണ്.

1982ൽ രൂപീകരിച്ച ഇടുക്കി ഭദ്രാസനത്തിൽ സോണൽ മത്സരം ആദ്യമായി നടത്തിയത് 2015 നവംബർ 14 ശനിയാഴ്ച മാത്യൂസ് മാർ ബർണബാസ് നഗറിൽ അതായത് പീരുമേട് മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളേജിൽ വച്ചായിരുന്നു. സഭയുടെ മുക്തകണ്ഠമായ പ്രശംസകളും സർവ്വാദരങ്ങളും പിടിച്ചുപറ്റാൻ ആ മത്സരവേദിക്ക് സാധിച്ചു. നരിയമ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ച് വർഷങ്ങൾക്കുശേഷം ഇരുന്നൂറോളം കലാപ്രതിഭ കൾ നവംബർ 9 ശനിയാഴ്ച രാവിലെ 9 മണി മുതൽ മത്സരിക്കുന്നു.

2019 നവംബർ 9 ശനിയാഴ്ച രാവിലെ 9 മണിക്ക് നരിയമ്പാറ സെന്റ് മേരീസ് പള്ളിയിൽ ആരംഭിക്കുന്ന സെൻട്രൽ സോൺ കലോത്സവം ഇടുക്കി ഭദ്രാസന സൺഡേസ്‌കൂൾ വൈസ് പ്രസിഡന്റ് വെരി. റവ. ഏലിയാസ് കോർ എപ്പിസ്‌കോപ്പാ ഉദ്ഘാടനം ചെയ്യും. സംഘാ ടക സമിതി ചെയർമാൻ റവ. ഫാ. പി. എം. തോമസ് സ്വാഗതം പറയും. സോണൽ മത്സരത്തിന്റെ ചീഫ് സൂപ്രണ്ട് ഇടുക്കി ഭദ്രാസന സൺഡേസ്‌കൂൾ ഡയറക്ടർ സി.കെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. റിസപ്ഷൻ കമ്മിറ്റി ചെയർമാൻ റവ. ഫാ. മാത്യു ജോൺ, വെരി. റവ. എ.വി. കുര്യൻ കോർ എപ്പിസ്‌കോപ്പാ, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗ ങ്ങൾ എന്നിവർ ആശംസകൾ അർപ്പിക്കും. സമാപന സമ്മേളനം ഇടുക്കി ഭദ്രാസന സെക്രട്ടറി വന്ദ്യ കെ.റ്റി. ജേക്കബ് കോർ എപ്പിസ്‌കോപ്പ് ഉദ്ഘാടനം ചെയ്യും. വന്ദ്യ എൻ.പി. ഏലിയാസ് കോർ എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ സഭാ മാനേജിങ്ങ് കമ്മറ്റി അംഗങ്ങൾ ഭദ്രാസന കൗൺസിൽ അംഗ ങ്ങൾ, ആത്മീയ പ്രസ്ഥാനം നേതാക്കൾ, കേന്ദ്രതല നേതാക്കൾ എന്നിവർ ആശംസകൾ അർപ്പിക്കും. വിജയികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനദാനം നിർവ്വഹിക്കും.

Related posts