സഭാതര്‍ക്കം: തിരുത്തല്‍ഹര്‍ജി യാക്കോബായ സഭ പിന്‍വലിച്ചു

സഭാതര്‍ക്കത്തിലെ അന്തിമവിധി ചോദ്യം ചെയ്ത് യാക്കോബായ സഭ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച തിരുത്തല്‍ഹര്‍ജി പിന്‍വലിച്ചു. ഇന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് ചേംബറില്‍ പരിഗണിക്കാനിരിക്കെയാണ് പിന്മാറ്റം. പുനഃപരിശോധനാ ഹര്‍ജി നേരത്തെ തള്ളിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 1.30ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ച് അംഗ ബഞ്ച്, കേസ് പരിഗണിക്കാനിരിക്കുകയായിരുന്നു. 1934-ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന അന്തിമവിധി ചോദ്യം ചെയ്തായിരുന്നു യാക്കോബായ സഭയുടെ തിരുത്തല്‍ ഹര്‍ജി. ഈ ഹര്‍ജിയാണ് അവസാന നിമിഷം പിന്‍വലിച്ചത്.

അതേസമയം തിരുത്തല്‍ഹര്‍ജി പിന്‍വലിച്ചതിന് കാരണം എന്താണെന്ന് സഭാഅധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Related posts