എല്ലാ കോടതിയലക്ഷ്യ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രിം കോടതി

സഭാതർക്കത്തിൽ ഓർത്തഡോക്‌സ് സഭ സമർപ്പിച്ച എല്ലാ കോടതിയലക്ഷ്യ ഹർജികളിലും ഒരുമിച്ച് വാദം കേൾക്കാമെന്ന് സുപ്രിം കോടതി. ഈ മാസം പതിനെട്ടിന് കേസ് പരിഗണിക്കാനും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചു.

വരിക്കോലി പള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് സെക്രട്ടറി ടോം ജോസിനെ എതിർകക്ഷിയാക്കിയാണ് എല്ലാ കോടതിയലക്ഷ്യഹർജികളും.

1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കപ്പെടണമെന്ന സുപ്രിം കോടതിയുടെ അന്തിമവിധി അടിയന്തരമായി നടപ്പാക്കി കിട്ടണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം. ഒട്ടേറെ പള്ളികളിൽ ഇനിയും സുപ്രിം കോടതി വിധി നടപ്പാക്കേണ്ടതുണ്ടെന്നും ഓർത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടി.

Related posts