കണ്ടനാട് പള്ളി ദേവാലയത്തിൽ പ്രാർത്ഥന നടത്തി

മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ കണ്ടനാട് വെസ്റ്റ്‌ ഭദ്രാസനത്തിന്റെ തലപ്പള്ളി എന്നറിയപ്പെടുന്ന സെന്റ്‌ മേരീസ് ഓര്‍ത്തോഡോക്സ് ദൈവാലയം ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിയെത്തുടര്‍ന്ന് മലങ്കര സഭയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ തിരികെ ലഭിച്ചു .. ഇടവക വികാരി ഫാ. ഐസക്ക് മട്ടുമ്മേല്‍ കോർ എപ്പീസ്‌കോപ്പായുടെ നേതൃത്വത്തിൽ ബഹുമാനപ്പെട്ട വൈദികരും വിശ്വാസികളും ഇന്നലെ വൈകിട്ട് 5 മണിക്ക് കണ്ടനാട് ദൈവാലയത്തിൽ നിയമപ്രകാരം പ്രവേശിച്ചു .

കോടതിവിധിയെത്തുടര്‍ന്ന്, ദൈവാലയത്തില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന ഫാ. ഐസക്ക് മട്ടുമ്മേല്‍ കോര്‍ എപ്പീസ്കോപ്പായെയും വിശ്വാസികളെയും വിഘടിത വിഭാഗത്തിലെ ആളുകള്‍ പള്ളിയുടെ വാതിലുകള്‍ തകര്‍ത്ത് അകത്തുകയറി നിര്‍ദ്ദയം ആക്രമിച്ചു പരുക്കേല്‍പ്പിച്ച സംഭവം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിൽ കോടതിവിധി വരുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്താനും സാധിച്ചത് ദൈവിക നീതി.

Related posts