എട്ട്‌ നോമ്പ്‌ ആചരണവും, കൺവൻഷനും

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള എട്ട്‌ നോമ്പാചരണവും, വാർഷിക കൺവൻഷനും ഈ വർഷവും 2019 സെപ്‌തംബർ 1 മുതൽ 7 വരെയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നു.

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ യുവ വൈദീകരായ ഫാ. ജോബി വർഗ്ഗീസ്‌ മാമ്പള്ളി, ഫാ. ജസ്റ്റിൻ പി. കുര്യാക്കോസ്‌, ഫാ. ഷിബു ജോൺ എന്നിവർ ഈ വർഷത്തെ കൺവൻഷനു നേതൃത്വം നൽകും.

നോമ്പ്‌ വീടലിന്റെ ഭാഗമായി സെപ്‌തംബർ 7-നു വൈകുന്നേരം 5.30 മുതൽ സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വിശിദ്ധ മൂന്നിന്മേൽ കുർബ്ബാനയും, അബ്ബാസിയ സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ സമൂഹബലിയും നടത്തപ്പെടും.

Related posts