ഇടവകദിനവും ആദ്ധ്യാത്മികസംഘടനകളുടെ സംയുക്ത വാര്‍ഷികവും

റാന്നി : നവതി ആഘോഷിക്കുന്ന റാന്നി, കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് ഇടവകയുടെ ഇടവകദിനവും ആദ്ധ്യാത്മികസംഘടനകളുടെ സംയുക്ത വാര്‍ഷികവും മാര്‍ച്ച് 18-ന് ഞായറാഴ്ച ആചരിച്ചു. സഭാദിനവും ഇടവകദിനവും സംയുക്തമായി ആചരിച്ച ഈ ദിവസത്തില്‍ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത രാവിലെ കാതോലിക്കാദിന കൊടി ഉയര്‍ത്തുകയും വി.കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു. സെന്‍റ് ജോര്‍ജ്ജ് ആര്‍ച്ച് എന്നു നാമകരണം ചെയ്ത നവതി സ്മാരക പ്രവേശന കവാടത്തിന്‍റെ കൂദാശയുംഉദ്ഘാടനവും അഭിവന്ദ്യ തിരുമേനി നിര്‍വ്വഹിച്ചു. വികാരി റവ.ഫാ.ഷൈജു കുര്യന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്ധ്യാത്മിക സംഘടനാ വാര്‍ഷിക സമ്മേളനത്തില്‍ എല്ലാ ആത്മീയ സംഘടനകളുടെയും സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സമ്മാന വിതരണവും സണ്ടേസ്കൂള്‍ അഖിലമലങ്കരയില്‍ 10-ാം ക്ലാസ്സില്‍ ഫുള്‍ അ ഗ്രേഡ് വാങ്ങി വിജയിച്ച ഇടവകാംഗം തേവര്‍വേലില്‍ ശ്രീ.ജഗന്‍ ഈശോയുടെ മകള്‍ ഹാരിയറ്റ് ജെ.ഏലിസബേത്തിന് പ്രത്യേക സമ്മാനവും ഭദ്രാസനാധിപന്‍ നല്‍കി.

Related posts