കുന്നംകുളം ഭദ്രാസന ഓർത്തഡോക്സ് കൺവൻഷൻ പന്തലിന്റെ കാൽനാട്ടുകർമ്മം

ഫെബ്രുവരി 7 മുതൽ 10 വരെ നടക്കുന്ന കുന്നംകുളം ഭദ്രാസന ഓർത്തഡോക്സ് കൺവൻഷനു വേണ്ടി ” മാർ ദിവന്നാസിയോസ് നഗറിൽ ” – മലങ്കര ഹോസ്പിറ്റൽ ഗ്രൗണ്ടിൽ നിർമ്മിക്കുന്ന പന്തലിന്റെ കാൽനാട്ടുകർമ്മം ജനറൽ കൺവീനർ ഫാ.ഗീവർഗീസ് തോലത്ത് നിർവ്വഹിച്ചു. പ്രോഗ്രാം ചെയർമാൻ ഫാ.സ്റ്റീഫൻ ജോർജ്ജ്, പബ്ലിസിറ്റി ചെയർമാൻ ഫാ.സഖറിയ കൊളളന്നൂർ, ഫുഡ് കമ്മറ്റി ചെയർമാൻ ഫാ.വി.എം ശമുവേൽ, ഫാ.ഐസക് ജോൺ, ഫാ.ഗീവർഗ്ഗീസ് ജോൺസൺ, പ്രോഗ്രാം ജോ. ജനറൽ കൺവീനർ ജിന്നി കുരുവിള ,പ്രോഗ്രാം കൺവീനർ കെ.സി.ലോഫ്സൺ, ഫുഡ് കമ്മറ്റി കൺവീനർ സി.കെ.മോഹൻ, പബ്ലിസിറ്റി കൺവീനർ അഡ്വ.ഗിൽബർട്ട് ചീരൻ,സഭാ മാനേജിംഗ് കമ്മറ്റി അംഗം പി.യു ഷാജൻ ഭദ്രാസന കൗൺസിൽ അംഗങ്ങളായ സി.ജെ. രാജു, അഡ്വ.പ്രിനു.പി. വർക്കി ,ഭദ്രാസനപ്രതിപുരുഷൻമാർ, വിവിധ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.തുടർന്ന് നടന്ന യോഗത്തിൽ കൺവൻഷൻ പ്രവർത്തനങ്ങൾ വിലയിരുത്തി. കുന്നംകുളത്ത് നിന്നും കൺവൻഷൻ ഗ്രൗണ്ടിലേക്ക് 5.30 p.m മുതൽ 6.30 p,m വരെ വാഹനം ക്രമീകരിക്കാൻ യോഗം തീരുമാനിച്ചു.വിവിധ സ്ഥലങ്ങളിൽ നിന്നും ക്രമീകരിക്കുന്ന വാഹനങ്ങളെ സംബന്ധിച്ച് ഞായറാഴ്ചയോടു കൂടി അന്തിമ തീരുമാനം ഉണ്ടാകുമെന്നും അതിന് ശേഷം വാഹന ക്രമീകരണത്തെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താമെന്നും യോഗം തീരുമാനിച്ചു. പരി. ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തായും കൺവൻഷന് നേതൃത്വം നൽകും.

Related posts