നുണ പ്രചരണങ്ങൾ അവസാനിപ്പിക്കണം: യുവജനപ്രസ്ഥാനം കണ്ടനാട് വെസ്റ്റ് ഭദ്രാസനം

പിറവം : പിറവം വലിയ പള്ളി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി ഉണ്ടായിട്ടും അത് അംഗീകരിക്കാതെ നുണപ്രചരണങ്ങളും അഴിച്ച് വിട്ട് വിശ്വാസികളെ തെറ്റിധരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം എന്ന് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനം .
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരു വിശ്വാസികൾക്ക് പോലും പള്ളി വിട്ട് പോകേണ്ടി വരില്ല എന്നും ഇരിക്കെ വിശ്വാസികളെ തെറ്റ് ധരിപ്പിച്ച് പള്ളിയുടെ ഒരു അവകാശവും ഇല്ലാതെ നമ്മൾ ഇറങ്ങി പോരേണ്ടി വരും എന്ന വ്യാജ പ്രചരണം നൽകി പറ്റിക്കുകയാണ് വിഘടിത വിഭാഗത്തിന്റെ നേതൃത്വനിര ചെയ്യുന്നത് എന്ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. ജോമോൻ ചെറിയാൻ ആരോപിച്ചു .. സമാധാനപരമായി കോടതി വിധി നടപ്പാക്കാനാണ് ഓർത്തഡോക്സ് സഭ ആഗ്രഹിക്കുന്നത് .സുപ്രീം കോടതി വിധി വന്നിട്ട് 6 മാസത്തോളം ആയിട്ടും ഒരു അക്രമത്തിനോ സംഘർഷത്തിനോ ഓർത്തഡോക്സ് സഭ മുതിർന്നിട്ടില്ല .. ആ ക്രമത്തിന്റെ പാത പിൻതുടർന്നും ,സോഷ്യൽ മീഡിയയിൽ വ്യക്തിഹത്യ നടത്തിയും തളർത്താമെന്നുള്ള ഉദേശം ആണ് വിഘടിത വിഭാഗത്തിന് ഉള്ളത് എങ്കിൽ അതിനെ ചെറുത്ത് തോൽപ്പിക്കും എന്നും ഭദ്രാസന കമ്മിറ്റി പറഞ്ഞു. യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ് ,കേന്ദ്ര കമ്മിറ്റി അംഗങ്ങൾ പേൾ കണ്ണേത്ത് ,എൽദോസ് ജോർജ് ,നിഖിൽ. കെ. ജോയി ,അജു അബ്രഹാം മാത്യു എന്നിവർ പ്രസംഗിച്ചു .

Related posts