മസ്ക്കറ്റ് മഹാ ഇടവകയിലെ യുവജനങ്ങളുടെ സൗമനസ്യം ഒരു ഗ്രാമത്തിന് അനുഗ്രഹമായപ്പോൾ

മസ്കറ്റ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ചിറ്റാർ റൂട്ടിൽ മണിയാർ ജംഗ്ഷനിൽനിന്നും ആറുകിലോമീറ്റർ ഉൾവനത്തിൽ സ്ഥിതിചെയ്യുന്നതും വന്യമൃഗങ്ങൾ ധാരാളമായുള്ളതുമായ കാനന ഗ്രാമങ്ങളായ കട്ടച്ചിറ, കുടപ്പനകുളം എന്നീ പ്രദേശങ്ങലിലുള്ള എറ്റവും സാധുക്കളായ നൂറ്റിമുപ്പത് കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ വരുന്ന ഭക്ഷണ ധാന്യ കിറ്റുകൾ വെരി. റവ ബെസലേൽ റമ്പാച്ചൻ, മസ്‌ക്കറ്റ് യുവജന പ്രസ്ഥാനം വൈസ്:പ്രസിഡന്റ് ശ്രീ.ബിജു ജോൺ , പ്രസ്ഥാനം കമ്മറ്റി അംഗം ശ്രീ. ലിബിൻ രാജു എന്നിവരുടെ സാന്ന്യധ്യത്തിൽ കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് അങ്കണത്തിൽ വെച്ച് വിതരണം ചെയ്യ്കയുണ്ടായി.

പത്താം ക്ലാസുവരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇവിടെയുള്ളത് ഹോസ്പിറ്റലുകളോ വഴി സൗകര്യങ്ങളും മറ്റു കാര്യങ്ങളോ ഒന്നുമില്ലാത്ത ഈ ഉൾപ്രദേശത്ത് ദരിദ്രരായ മുന്നൂറ്റി അമ്പതോളം കുടുംബങ്ങളാണ് ഉള്ളത്. പത്താം ക്ലാസ് കഴിഞ്ഞാൽ പ്ലസ് ടു പഠിക്കണമെന്നുണ്ടെങ്കിൽ വനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് മണിയാർ ജംഗ്ഷനിൽ വന്നിട്ടാണ് ചിറ്റാറിലോ വടശ്ശേരിക്കരയിലെ പോകുന്നത്. പ്ലസ് ടു വിദ്യാഭ്യാസത്തിന് പത്തിലധികം കിലോമീറ്ററുകൾ വനാന്തരത്തിലൂടെ നടന്ന് യാത്ര ചെയ്യുന്ന ഈ പ്രദേശത്തെ സാധാരണക്കാർ തുടർന്നുള്ള ഉപരിപഠന സാഹചര്യം നഷ്ടപ്പെട്ടവരാണ്.
മസ്ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് യുവജന പ്രസ്ഥാന ഭാരവാഹികൾ , മഹാ ഇടവക വികാരി റവ. ഫാദർ പി ഒ മത്തായി, സഹ വികാരി റവ.ഫാദർ ബിജോയ് വർഗീസ്, കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി , ട്രസ്റ്റി ബിജു നിരവത്ത്, സെക്രട്ടറി മനോജ് ഏബ്രഹാം , സജി മഠത്തിൽ, യുവജന പ്രസ്ഥാന അംഗങ്ങൾ എന്നിവർ ഈ ഉദ്യമത്തിനു നേതൃത്വം നൽകുകയുണ്ടായി.

Image may contain: food

Related posts