സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടന്നു

ഷാർജ: സൈന്റ്‌ ഗ്രീഗോറിയോസ്‌ ഒാർത്തഡോക്സ്‌ ഇടവക ഒാർത്തഡോക്സ്‌ മെഡിക്കൽ ഫോറത്തിന്റെയും തുമ്പൈ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് ഇടവക പാരിഷ്‌ ഹാളിൽ രാവിലെ മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നടന്നു.
അലോപതിയിലും, ഹോമിയോപതിയിലും വിദഗ്ദരായ ഡോക്ടർ മാർ രോഗികളെ പരിശോദിച്ച്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി.
ക്യാമ്പിന്റെ സൗകര്യം നിരവധി ആളുകൾ പ്രയോജനപെടുത്തി. ജനറൽ വിഭാഗം, ഇന്റേർ ണൽ മെഡിക്കൽ വിഭാഗം, പീഡിയാട്രിക്‌, ഇ.എൻ റ്റി, ഡെന്റൽ,ഗൈനകോളജി,ഹോമിയോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർ മാർ ആയിരുന്നു ക്യാമ്പിൽ രോഗികളെ പരിശോധിച്ചത്‌. ക്യാമ്പിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം രജിസ്റ്റ്രേഷൻ കൗണ്ടർ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ക്യാമ്പിനു വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഇടവക വികാരി ഫാ: ജോൺ കെ ജേക്കബ്‌ മെഡിക്കൽ ക്യാമ്പ്‌ ഉൽഘാടനം ചെയ്തു. ഇടവകട്രെസ്റ്റീ രാജു തോമസ്‌, സെക്രട്ടറി തോമസ്‌.പി.മാത്യൂ എന്നിവർ സന്നിഹിതരായിരുന്നു.

Related posts