തരിശ്നിലത്ത് നൂറ്മേനി വിളയിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന മാർ ഏലിയാ കത്തീഡ്രൽ യുവജനപ്രസ്ഥാനം

പിറവം: കഴിഞ്ഞ പത്ത് വർഷമായി ഉപയോഗിക്കാതെ തരിശ് നിലം ആയി കിടന്നിരുന്ന പാടത്ത് നൂറ് മേനി വിളയിച്ച് ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന യുവജനപ്രസ്ഥാനം.പാമ്പാക്കുട പഞ്ചായത്ത് ആറാം വാർഡിൽ ചെറിയ പാമ്പാക്കുട പൂക്കോട് നിലം പാടശേഖരത്തിലെ രണ്ടേക്കർ വയലിലാണ് യുവജനങ്ങൾ ജൈവകൃഷിയിടം ഒരുക്കിയത്.പുല്ലും കാടും കയറി കൃഷിയോഗ്യയമല്ലാതെ കിടന്ന പാടം ആഴ്ചകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഒരുക്കിയെടുത്തത്. ഐ ആർ.അഞ്ച്
ഇനം നെല്ലാണ് കൃഷിയിറക്കിയത് .
കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യുസ് മാർ സേവേറിയോസ് കൊയ്ത്തുൽസവം ഉദ്ഘാടനം നിർവഹിച്ചു. ലഭിച്ച വിളവ് മുഴുവൻ ബുദ്ധിമാദ്ധ്യമുള്ള നിർധനരും നിരാലംബരുമായ അംഗങ്ങൾ താമസിക്കുന്ന ജീവകാരുണ്യ സ്ഥാപനമായ പിറമാടം പ്രത്യാശ ഭവനിൽ ഏൽപ്പിച്ച് മാതൃക ആവുകയും ചെയ്തു.പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തടത്തിൽ,യുവജനപ്രസ്ഥാനം ഭദ്രാസന വൈസ്പ്രസിഡന്റ് ഫാ.ജോമോൻ ചെറിയാൻ ,യുവജനപ്രസ്ഥാനം ഭദ്രാസന ജനറൽ സെക്രട്ടറി ഗിവീസ് മർക്കോസ്,
യുവജനപ്രസ്ഥാനം ഭദ്രാസന ഭാരാവാഹികളായ നിഖിൽ.കെ.ജോയി,അലക്സ് രാജു,ബിബിൻ കെ.സി,അൻസൺ ഏലിയാസ് ഭദ്രാസന കൗൺസിൽ അംഗം ജോസി ഐസക്ക്,തുടങ്ങിയവർ പങ്കെടുത്തു.

Related posts