കോട്ടയം: ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ 13-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫ്രെബുവരി 27, 28 തീയതികളില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. 28-ന് രാവിലെ 7.30-ന് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കോവിഡ് 19 പെരുമാറ്റച്ചട്ട പ്രകാരമായിരിക്കും പെരുന്നാള്‍ നടത്തപ്പെടുകയെന്ന് കാതോലിക്കേറ്റ് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന് അറിയിച്ചു.
തോമസ് മാര്‍ മക്കാറിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍
