പറവൂർ സെന്റ് തോമസ് പള്ളി : ജില്ല കോടതി ഉത്തരവ്

പറവൂർ സെന്റ്‌ തോമസ്‌ പള്ളിയുടെ കേസിൽ മലങ്കര സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത നിയമിച്ച വികാരിയെയും സഹ വികാരിയെയും കേസിൽ അഡീഷണൽ വാദികളായി അനുവദിച്ചു ബഹുമാനപ്പെട്ട എറണാകുളം ഒന്നാം അഡീഷണൽ ജില്ലാകോടതി ഉത്തരവിട്ടു. OS 151/1977 നമ്പറായി പള്ളി ഇടവകക്കാരായ M T പോൾ മുതൽ പേർ സമർപ്പിച്ച കേസിൽ വാദികളെല്ലാം മരിച്ചു പോയതിനെ തുടർന്നാണു വികാരിയും സഹ വികാരിയും വാദി ചേരുവാൻ കോടതിയെ സമീപിച്ചത്‌. ഇവരെ കക്ഷി ചേർക്കാൻ അനുവദിക്കരുത്‌ എന്ന് ആവശ്യപ്പെട്ട്‌ യാക്കോബായ വിഭാഗം സമർപ്പിച്ച തടസ്സ വാദം കോടതി തള്ളി.

Related posts