ഇടവകകളിൽ പെരുനാൾ

തണ്ണിത്തോട് വലിയപള്ളി പെരുന്നാൾ  ജനുവരി 18 വരെസന്യാസികളുടെ പിതാവായ വിശുദ്ധ അന്തോനിയോസിന്റെ നാമത്തിൽ മലങ്കരയിൽ സ്ഥാപിക്കപ്പെട്ട ഏക ദേവാലയം തണ്ണിത്തോട് വലിയപള്ളിയുടെ 68-മത് പെരുന്നാൾ കൊണ്ടാടുന്നു.

 കുടശ്ശനാട് : വിശുദ്ധ സ്തേഫാനോസ് സഹദായുടെ  തിരുശേഷിപ്പ് കുടികൊള്ളുന്നതും പരിശുദ്ധന്റെ നാമത്തിലുള്ള സഭയുടെ ആദ്യ കത്തീഡ്രലുമായ കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 343  മത് പെരുന്നാളിന് നാളെ കൊടിയേറും. നാളെ വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്കും സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയ്ക്കും ശേഷം ഇടവകയിലും ഇടവകയുടെ വിവിധ കുരിശടികളിലും കൊടിയേറും. 


    ജനുവരി 18 തിങ്കളാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം റവ. ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി വചനശുശ്രൂഷയും നടത്തും. 


      ജനുവരി 19 ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്ക് ശേഷം റവ. ഫാ. ജോജി കെ.  ജോയ് വചനശുശ്രൂഷയയ്ക്ക്‌ നേതൃത്വം നൽകും. 


      ജനുവരി 20 ബുധനാഴ്ച തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ  ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും ശേഷം  ഗുഡ് സമരിറ്റൻ എൻഡോവ്മെൻറ് വിതരണവും  തുടർന്ന് സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും നടത്തും. വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും. 


    ജനുവരി 21 വ്യാഴാഴ്ച കണ്ടനാട് വെസ്റ്റ് ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബാനയും തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നടത്തും. ശേഷം 10.30  മണിയോടെ കൊടിയിറക്‌കും  ഉണ്ടായിരിക്കും.
    ഇടവക വികാരി റവ. ഫാ. ഷിബു വർഗീസ്, സഹവികാരി റവ.ഫാ. മക്കായി സക്കറിയ, ട്രസ്റ്റി അച്ചൻകുഞ്ഞ് വർഗീസ്, സെക്രട്ടറി ബിനോയ് പി ജോർജ് എന്നിവർ  നേതൃത്വം നൽകും. പൂർണമായും കൊവിഡ്  പ്രോട്ടോക്കോൾ പാലിച്ച് ഓരോ വിശുദ്ധ കുർബാനയിലും ഏഴ് വീതം പ്രാർത്ഥനാ യോഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പെരുന്നാൾ ക്രമീകരണങ്ങൾ.

Image may contain: one or more people, people standing, outdoor and nature

ഇടമൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ ഇടവക പെരുന്നാളിന് ഞായറാഴ്ച  കുർബ്ബാനയ്ക്ക് ശേഷം  ഇടവക വികാരി ഫാ. സൈമൺ ലുക്കോസ് കോടിയേറ്റി.ശനിയാഴ്ച (23.01.2021)രാവിലെ 7 ന് പ്രഭാത നമസ്കാരം 7:45 ന് വി. മൂന്നിന്മേൽ കുർബ്ബാന ഫാ. വർഗീസ് കോശി,ഫാ. സൈമൺ ലുക്കോസ്,ഫാ. ജോൺസൻ ഡാനിയേൽ എന്നിവരുടെ കാർമ്മികത്വത്തിൽ. വൈകിട്ട് 6:30 ന് സന്ധ്യ നമസ്കാരം തുടർന്ന് കുരിശ്ശടികളിൽ (കിഴക്കേ കുരിശ്ശടി, വെള്ളിമല കുരിശ്ശടി, പടിഞ്ഞാറെ കുരിശ്ശടി )ധൂപ പ്രാർത്ഥനഞായറാഴ്ച (24.01.2021)രാവിലെ 7 ന് പ്രഭാത നമസ്കാരം 8ന് വി മൂന്നിന്മേൽ കുർബ്ബാന റവ. മാത്തുക്കുട്ടി റമ്പാച്ചന്റെ (ഹോളി ട്രിനിറ്റി ആശ്രമം, റാന്നി )മുഖ്യ കാർമ്മികത്വത്തിൽ പ്രസംഗം, ആശിർവാദം,പള്ളി കുരിശ്ശടിയിൽ ധൂപ പ്രാർത്ഥന,നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കുമെന്നും വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു  പങ്കെടുക്കണമെന്നും  ഇടവക വികാരി ഫാ. സൈമൺ ലുക്കോസ്, സെക്രട്ടറി ജോൺ തോമസ്, ട്രസ്റ്റി സാബു ഡാനിയേൽ, ജോ. സെക്രട്ടറി എഡിസൺ ടി ഐ എന്നിവർ അറിയിച്ചു.

Related posts