നീതി നിഷേധത്തിൽ പ്രതിഷേധ യോഗം

Image may contain: 1 person, standing and on stage
മലങ്കര ഓർത്തഡോക്സ് സുറിയാനിസഭയ്ക്കെതിരെ കേരള സർക്കാർ എടുക്കുന്ന കടുത്ത നടപടി ക്കെതിരെ കോട്ടയം ഭദ്രാസനം ഈസ്റ്റ് മീനടം സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിൽ ഇടവക മെത്രാപ്പോലീത്ത യൂഹാനോർ മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം.

മലങ്കര ഓർത്തോഡോക്സ് സഭയോടുള്ള കേരള സർക്കാരിന്റെ നീതി നിഷേധത്തിനെതിരായി അങ്കമാലി മാർ ഗ്രീഗോറിയോസ് ഓർത്തോഡോക്സ് പള്ളിയിൽ 17 – 01 – 2021 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം വികാരി വന്ദ്യ Adv. തോമസ് പോൾ റമ്പാച്ചന്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ട പ്രതിഷേധ യോഗത്തിൽ സർക്കാരും മറ്റ് രാഷ്ടീയ പാർട്ടികളും പരിശുദ്ധ സഭയോട് കാണിക്കുന്ന വിവേചനത്തിനെതിരെ സന്ദേശം നൽകുകയും ഇടവകയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകയും പള്ളി സെക്രട്ടറി ശ്രീ. വി.ഐ രാജൻ പ്രതിഷേധ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.

blob:https://web.whatsapp.com/44764778-0006-45bd-a83b-7857855c5dd0

മലങ്കര സഭാ തർക്കത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന ഏകപക്ഷീയ നിലപാടിനു എതിരെ കോട്ടയം ഭദ്രാസനം വാകത്താനം ഗ്രൂപ്പിന്റെ പ്രതിഷേധ സമ്മേളനം ജനുവരി 24 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നാലുന്നാക്കൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ

Related posts