മണ്ണിൽ അദ്ധ്വാനിക്കുന്ന കർഷകനെ കരുതേണ്ടത് ഓരോ പൗരൻ്റെയും കടമ

തിരുവല്ല : ഭാരതത്തിൻ്റെ മന:സാക്ഷി കർഷകരോടൊപ്പമാണെന്നും കർഷകർ തള്ളിയ ബില്ല് ഉപേക്ഷിക്കുവാൻ കേന്ദ്ര സർക്കാർ തയ്യറാകണമെന്നും മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. അലക്സിയോസ് മാർ യൗസേബിയോസ് അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന കർഷക ഐക്യദാണ്ഡ്യ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണിൽ അദ്ധ്വാനിക്കുന്ന ഓരോ കർഷകനെയും കരുതേണ്ടത് ജനാധിപത്യ ബോധമുള്ള ഓരോ പൗരൻ്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

യുവജനപ്രസ്ഥാനം കേന്ദ്ര പ്രസിഡൻ്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഫാ. ഡോ. റെജി മാത്യൂസ്, യുവജനപ്രസ്ഥാനം വൈസ് പ്രസിഡൻ്റ് ഫാ. വർഗീസ് ടി. വർഗീസ്, ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാർ ജോജി പി. തോമസ്, കേന്ദ്ര റീജണൽ സെക്രട്ടറി മത്തായി ടി. വർഗീസ്, സഭ മാനേജിംഗ് കമ്മറ്റിയംഗം ജൂബി പീടിയേക്കൽ, ഭദ്രാസന വൈസ് പ്രസിഡൻ്റുമാരായ ഫാ. വർഗീസ് തോമസ്, ഫാ. ഗീവർഗീസ് കോശി, ഫാ. ജോൺ കെ. ജേക്കബ്, ഫാ. ഷിബു ടോം വർഗീസ്, ജോ ഇലഞ്ഞിമൂട്ടിൽ, തോമസ് ചാക്കോ, മനു തമ്പാൻ, റോണി കുരുവിള എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment