നീതി നിഷേധത്തിനെതിരെ പ്രതിഷേധം

Image may contain: indoor
സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങൾക്കെതിരെയും മലങ്കര ഓർത്തഡോക്സ് സഭയോടുള്ള നീതി നിഷേധത്തിനെതിരെയും കോട്ടയം ഭദ്രാസനത്തിലെ കങ്ങഴ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഇന്ന് (11/01/2021 )പ്രതിഷേധ യോഗം നടത്തി. കേരള സർക്കാരിന്റെ നീതി നിഷേധ നിലപാടിനെതിരെ പ്രമേയം അവതരിപ്പിച്ചു.
Image may contain: one or more people and indoor
ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ വച്ച് യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രധിഷേധ മീറ്റിഗിൽ ഫാ: എൽദോ ഏലിയാസ് പ്രധിഷേധ പ്രമേയം അവതരിപ്പിക്കുന്നു. Advതോമസ് പോൾ റമ്പാച്ചൻ സമീപം
Image may contain: 2 people, people standing
മലങ്കര ഓർത്തഡോക്സ് സഭക്കെതിരെ സംസ്ഥാന സർക്കാർ പുലർത്തിവരുന്ന നീതി നിക്ഷേധത്തിനെതിരെ കുറിച്ചി വലിയപള്ളിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിക്ഷേധ സമരം.
സമരത്തിന് ഇടവക വികാരി ഫാ. ഇട്ടി തോമസ് , ഫാ. ഗീവർഗീസ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Image may contain: 1 person
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കെതിരെയുള്ള നീതി നിഷേധത്തിനെതിരെ തുമ്പമൺ ഭദ്രാസന പ്രതിഷേധയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.. ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപോലീത്ത യോഗത്തിൽ അധ്യക്ഷം വഹിച്ചു
ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപോലീത്ത മുഖ്യപ്രഭാഷണം നടത്തി … സഭക്കെതിരെയുള്ള നിഷേധത്തിനെതിരെ യോഗം പ്രമേയം പാസാക്കി
Image may contain: one or more people and people standing
മലങ്കര സഭയോടുള്ള നീതി നിഷേധത്തിനെതിരെ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തോഡോക്സ് പള്ളിയുടെ നെതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഡോ മാത്യൂസ് മാർ സേവേറിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു
Image may contain: 5 people, people on stage and people sitting
നിയമവും നീതിയും കാറ്റിൽ പറത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോട് കേരള ഗവണ്മെന്റ് കാണിച്ചുവരുന്ന നീതിനിക്ഷേധത്തിനെതിരെ കോട്ടയം ഭദ്രാസനത്തിലെ കുഴിമറ്റം പളളിയിൽ പ്രതിക്ഷേധയോഗം നടത്തി

Related posts

Leave a Comment